thrissur local

പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനാഘോഷം

തൃശൂര്‍: തക്ബീര്‍ ധ്വനികളുടെയും പ്രവാചക പ്രകീര്‍ത്തനങ്ങളുടെയും അലയൊലികളില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു. സുബഹി നമസ്‌ക്കാരാനന്തരം പള്ളികളില്‍ മൗലീദ് പാരയണവും തുടര്‍ന്ന് മദ്‌റസകളില്‍ പതാക ഉയര്‍ത്തലും നടന്നു. പിന്നീട് വിവിധ മഹല്ല് കമ്മറ്റികളുടെയും മദ്‌റസകളുടെയും ആഭിമുഖ്യത്തില്‍ നബിദിനഘേഷ യാത്രകള്‍ക്ക് തുടക്കമായി. ദഫ്മുട്ട്, അറബനമുട്ട്, കോല്‍ക്കളി, സ്‌കൗട്ട് തുടങ്ങി വിവിധതരം കലാരൂപങ്ങള്‍ നബിദിന ഘോഷയാത്രകള്‍ക്ക് മിഴിവേകി. പള്ളി, മദ്രസ ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കൊപ്പം വിവിധ വര്‍ണങ്ങളിലുള്ള കൊടികളും ബലൂണുകളുമായി കുരുന്നുകളും ഘോഷയാത്രയില്‍ പങ്കാളികളായി. സാംസ്‌ക്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണവും നടന്നു.
ചാവക്കാട്: ചാവക്കാട് ഐഡിസി ജന്നത്തുല്‍ ഉലൂം മദ്‌റസ, ബ്ലാങ്ങാട് സുല്ലമുസ്സലാം മദ്‌റസ, ആലുംപടി നൂറുല്‍ ഇസ്‌ലാം മദ്‌റസ, തെക്കഞ്ചേരി ദാറുസലാം മദ്‌റസ, എടക്കഴിയൂര്‍ ഈവാനുല്‍ ഉലൂം മദ്‌റസ, മണത്തല ബീച്ച് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ, ചാവക്കാട് ഇസാഅത്തുല്‍ ഇസ്‌ലാം മദ്‌റസ, പുന്ന നൂറാനിയ മദ്‌റസ, പുതിയറ ദുഹഉല്‍ റസൂല്‍ മദ്‌റസ, ഒരുമനയൂര്‍ മുര്‍ശിദുല്‍ അനാം മദ്‌റസ എന്നിവിടങ്ങളില്‍ ഘോഷയാത്രകള്‍ നടന്നു.
കടപ്പുറം: മേഖലയില്‍ നടന്ന ഘോഷയാത്രകള്‍ക്ക് നൂറുകണക്കിനു പേര്‍ പങ്കാളികളായി. പുന്നക്കച്ചാല്‍ തര്‍ബിയത്തുല്‍ ഔലാദ് മദ്‌റസ, അഞ്ചങ്ങാടി തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ, മുനക്കകടവ് റൗളത്തുല്‍ ഇസ്‌ലാം മദ്‌റസ, ഇഖ്ബാല്‍ നഗര്‍ ഇര്‍ശാദുസിബിയാന്‍ മദ്‌റസ, മുനക്കകടവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, തൊട്ടാപ്പ് തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ, ബഌങ്ങാട് ബദരിയ്യ മദ്‌റസ, മാട് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, ബഌങ്ങാട് ജീലാനി മദ്‌റസ, കറുകമാട് നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ, വട്ടേകാട് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ എന്നിവിടങ്ങളിലും ഘോഷയാത്രകള്‍ നടന്നു.
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം, വടക്കേകാട് മേഖലകളിലായി മദ്‌റസകളില്‍ നബിദിന ഘോഷയാത്രകള്‍ നടന്നു. മന്ദലംകുന്ന് മുനീറുല്‍ ഇസ്‌ലാം മദ്‌റസ, മന്ദലാംകുന്ന് മള്ഹറ മദ്‌റസ, പാപ്പാളി നൂറുദീന്‍ മദ്‌റസ, പാപ്പാളി സിദ്ദീഖുല്‍ ഇസ്‌ലാം മദ്‌റസ, അണ്ടത്തോട് മഅ്ദനുല്‍ ഉലും മദ്‌റസ, തങ്ങള്‍പ്പടി ഹിദായത്തുല്‍ മദ്‌റസ, ചെറായി മമ്പഉല്‍ ഹുദാ മദ്‌റസ എന്നിവിടങ്ങളില്‍ നബിദിന ഘോഷയാത്രകള്‍ നടന്നു.
കേച്ചേരി: പട്ടിക്കര കിഴക്കുമുറി നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ കമ്മിറ്റിയുെട നേതൃത്വത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. മൗലീദ് പാരായണത്തിന് മഹല്ല് ഖത്തീബ് യുസഫ് അലി ബാഖവി നേതൃത്വം നല്‍കി. രാവിലെ എട്ടിന് മഹല്ല് പ്രസിഡന്റ് മുജീബ് റഹ്മാന്‍ പതാക ഉയര്‍ത്തിയതോടെ നബിദിന ഘോഷയാത്രക്ക് തുടക്കമായി. നബിദിന പരിപാടികള്‍ക്ക് മഹല്ല് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ്, ഭാരവാഹികളായ സെയ്ദുമുഹമ്മദ് ഹാജി, എം എ അഷ്‌കര്‍, ഷാനിഫ് അബ്ദുല്‍ ഗഫൂര്‍, കെ എ അഷ്‌കര്‍, ആര്‍ എം മുസ്തഫ, എന്‍ എ ഇഖ്ബാല്‍, ശറഫുദ്ദീന്‍ നേതൃത്വം നല്‍കി.
പഴുന്നാന: മഹല്ല് കമ്മിറ്റിയും മദ്‌റസാ മാനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി നബിദിന റാലി സംഘടിപ്പിച്ചു. മഹല്ലിലെ ആറോളം മദ്‌റസകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് ഇബ്‌റാഹിം എം കെ പതാക ഉയര്‍ത്തി. ഖത്തീബ് മുസ്തഫ ബദ്‌രി ദുആക്ക് നേതൃത്വം നല്‍കി. കമ്മിറ്റി ഭാരവാഹികളായ സിദ്ദിക്കുട്ടി, ഷാഹുല്‍ ഹമീദ് പി എം, ഷാഹുല്‍ കെ കെ, സലീം നേതൃത്വം നല്‍കി.
ചാലക്കുടി: മഹല്ല് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നബിദിന റാലിയും മധുപലഹാര വിതരണവും നടത്തി. ചാലക്കുടി ടൗണ്‍ ജുമമസ്ജിദില്‍ ഇമാം ഹുസൈന്‍ ബാഖവി നബിദിന സന്ദേശം നല്കി. ആര്യങ്കാല ജുമ മസ്ജിദില്‍ ഷാജഹാന്‍ മുസ്‌ല്യാര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
ഗുരുവായൂര്‍: തൈക്കാട് മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 8.30-ന് മദ്‌റസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്ര മഹല്ല് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഖത്തീബ് മുഹമ്മദ് ശാഫി ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെ എ മൊയ്തുണ്ണിഹാജി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി പി കെ ജമാലുദ്ദീന്‍ഹാജി, സെക്രട്ടറി ആര്‍ എം റാഫി, എ ബ്ലോക്ക് മദ്‌റസ പ്രസിഡന്റ് എന്‍ കെ ഉമ്മര്‍, വാര്‍ഡ് കൗണ്‍സിലര്‍ റഷീദ് കുന്നിക്കല്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.
വടൂക്കര മഹല്ല് ജമാഅത്തിന്റെയും സിറാജുല്‍ ഹുദ മദ്‌റസയുടെയും എസ്‌വൈഎസ്, എസ്എസ്എഫ്, എസ്ബിഎസ്, കേരള മുസ്‌ലിം ജമാഅത്ത് വടൂക്കര യൂനിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. രാവിലെ 8.30ന് മഹല്ല് പ്രസിഡന്റ് എ എച്ച് ഇബ്‌റാഹിം ഹാജി പതാകയുയര്‍ത്തി. റാലിക്ക് മഹല്ല് ഖത്തീബ് അബൂബക്കര്‍ സഖാഫി, മഹല്ല് കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശേഷം മൗലിദ് പാരായണവും അന്നദാനവും സിറാജുല്‍ ഹുദ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
തൃശൂര്‍: പാട്ടുരായ്ക്കല്‍ മഹല്ല് ജമാഅത്തിന്റെ നബിദിനാഘോഷം പള്ളി അങ്കണത്തില്‍ നടന്നു. മഹല്ല് ഖത്വീബ് ശറഫുദ്ദീന്‍ അല്‍ഹസനി ചെറുതുരുത്തി നേതൃത്വം നല്‍കി. പ്രസിഡന്റ് പതാകയുയര്‍ത്തി. സെക്രട്ടറി കെ എ റഷീഖ് റാലിക്ക് പതാക കൈമാറി. ട്രഷറര്‍ മജീദ് ബാബു കുട്ടികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ഹാരിസ്, സി ജെ അക്ബര്‍ഷാ, സമദ്, അബു പാടുക്കാട്, ജലീല്‍ പാടുക്കാട്, കരീം, മണിക്ക എന്നിവര്‍ പ്രസംഗിച്ചു.
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ചേരമന്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷം മഹല്ല് പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് സഈദ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ് എ അബ്ദുള്‍ ഖയ്യൂം നബിദിന സന്ദേസം നല്‍കി. ഇമാം സൈഫുദ്ദീന്‍ അല്‍ഖാസിനി പ്രാര്‍ത്ഥന നടത്തി. മഹല്ല് വൈസ് പ്രസിഡന്റ് യു എ സെയ്തുമുഹമ്മദ്, ഖജാഞ്ചി എകെകെ നയന, ജോയിന്റ് സെക്രട്ടറി പി എസ് മുഹമ്മദ് റഷീദ്, അഡ്മിനിസ്‌ട്രേറ്റര്‍ ഇ ബി ഫൈസല്‍, കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ കരീം, എ കെ നവാസ്, അബ്ദുല്‍ കലാം, എ എ അലി, കെ പി അഷറഫ്, അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.
മഞ്ഞന മഹല്ല് ജമാഅത്തിന്റെ നബിദിനാഘോഷം രാവിലെ മൗലീദ് പാരായണത്തോടെ ആരംഭിച്ചു. വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ കരീം ഹാജി പതാക ഉയര്‍ത്തി. ശേഷം നടന്ന ഘോഷയാത്രയ്ക്ക് പ്രസിഡന്റ് എം കെ മാലിക്, ഖത്തീബ് അബ്ദുല്ല ഹസനി, ജനറല്‍ സെക്രട്ടറി അശ്‌റഫ് പറയില്‍, ജോയിന്റ് സെക്രട്ടറി കെ കെ അബ്ദുല്‍ റഹ്മാന്‍, ഖജാഞ്ചി എന്‍ എം ഹമീദ്, മെമ്പര്‍ സഗീര്‍ കുര്യാപ്പിള്ളി, റിയാസ് ഇ ബി, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി എ അയ്യൂബ്, കണ്‍വീനര്‍ ഇ എസ് ഷിയാസ് നേതൃത്വം നല്‍കി.
മേത്തല: കടുക്കച്ചുവട് നജാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന നബിദിനാഘോഷം അബ്ദുല്‍ കരീം കാട്ടുപറമ്പില്‍ പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം അബ്ദുല്‍ കരീം മൗലവി അധ്യക്ഷത വഹിച്ചു. കെ എ നിസാര്‍ മൗലവി, നൗഷാദ് അറക്കല്‍ സമ്മാനദാനം നടത്തി. ലത്തീഫ് തളിക്കല്‍, ബഷീര്‍, ജമാല്‍ സംസാരിച്ചു.
മാള: മേഖലയിലെ നബിദിനാഘോഷം വര്‍ണാഭവും ഭക്തിനിര്‍ഭരവുമായി. മാള മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷത്തിന്റെ ഭാഗമായി മഹല്ല് പ്രസിഡന്റ് എം ഐ മുഹമ്മദാലി പതാക ഉയര്‍ത്തി. മഹല്ല് ഇമാം ജമാലുദ്ധീന്‍ ഖാസിമി സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന ഘോഷയാത്രക്ക് മഹല്ല് ഇമാം, സെക്രട്ടറി കാസിം അലി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
കൊച്ചുകടവ് മഹല്ല് കമ്മിറ്റിയുടെയും മീലാദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷത്തിന്റെ ഭാഗമായി മഹല്ല് പ്രസിഡന്റ് ഖാലിദ് ഹാജി പതാക ഉയര്‍ത്തി. മഹല്ല് ഇമാം അബ്ദുള്‍ ജലീല്‍ സഖാഫി സന്ദേശം നല്‍കി. വൈകീട്ട് നടന്ന പൊതു സമ്മേളനം ഖത്തീബ് അബ്ദുള്‍ ജലീല്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു . മഹല്ല് സെക്രട്ടറി എം എസ് ഹബീബ് , മീലാദ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് അബ്ദുള്‍ കരീം, അന്‍വര്‍ സാദിഖ്, മുഹമ്മദ് മുസ്ലിയാര്‍ , മുസ്തഫ സഅദി, അഹമ്മദ് സഖാഫി , മീലാദ് കമ്മിറ്റി കണ്‍വീനര്‍ കെ എ സിയാദ് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് വൈകീട്ട് 7.30 ന് സഹോദരിമാരോട് സ്‌നേഹപൂര്‍വ്വം എന്ന വിഷയത്തില്‍ അലി അസ്ഹരി പ്രഭാഷണം നടത്തും.
പുത്തന്‍ചിറ ഈസ്റ്റ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷത്തിന്റെ ഭാഗമായി മഹല്ല് പ്രസിഡന്റ് ടി കെ അബ്ദുള്‍ അസീസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഘോഷയാത്രക്ക് മുസ്സമ്മില്‍ റഹ്മാനി, നജീബ് അന്‍സാരി നേത്യത്വം നല്‍കി. മൗലീദ് പാരായണത്തിന് ഖത്തീബ് അബൂബക്കര്‍ ബാഖവി നേത്യത്വം നല്‍കി.
പുത്തന്‍ചിറ പടിഞ്ഞാറേ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷത്തിന്റെ ഭാഗമായി മഹല്ല് ചെയര്‍മാന്‍ അലി ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് മഹല്ലിന് കീഴിലുള്ള കണ്ണികുളങ്ങര, പുളിയിലക്കുന്ന്, കോവിലകത്ത്കുന്ന്, കൊമ്പത്തുകടവ് , പടിഞ്ഞാറേ പള്ളി , മാണിയംകാവ് എന്നീ മദ്‌റസകളില്‍ നിന്നുള്ള വിദ്്യാര്‍ത്ഥികള്‍ മാണിയംകാവില്‍ സംഗമിച്ച് ഘോഷയാത്ര നടന്നു വൈകീട്ട് പൊതു സമ്മേളനം അവാര്‍ഡ് വിതരണം തുടങ്ങിയവയും നടന്നു.
Next Story

RELATED STORIES

Share it