wayanad local

പ്രവാചക പ്രകീര്‍ത്തനവുമായി നാടെങ്ങും നബിദിനാഘോഷം

കല്‍പ്പറ്റ: നാടെങ്ങും നബിദിനാഘോഷം. പ്രവാചക പ്രകീര്‍ത്തനവുമായി നടന്ന നബിദിന റാലികളില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആബാലവൃദ്ധം അണിനിരന്നു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നബിദിന സമ്മേളനവും നടന്നു. മദ്‌റസാ വിദ്യാര്‍ഥികളുടെ കലാമല്‍സരങ്ങള്‍ നബിദിനാഘോഷങ്ങള്‍ക്ക് പകിട്ടേകി. വിവിധ കേന്ദ്രങ്ങളില്‍ മൗലിദ് പാരായണം, അന്നദാനം എന്നിവയും നടന്നു.
കല്‍പ്പറ്റ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നബിദിനാഘോഷം മഹല്ല് ഖത്തീബ് സലീം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
അറക്കല്‍ സൂപ്പിഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. കെ മൊയ്തുഹാജി, സി മൊയ്തീന്‍കുട്ടി, ജാഫര്‍ ഹൈത്തമി, അലവി വടക്കേതില്‍ സംസാരിച്ചു. നബിദിന റാലി, കുട്ടികളുടെ കലാപരിപാടികള്‍, ദഫ് പ്രദര്‍ശനം, വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ഥികളുടെ ബുര്‍ദ ആലാപനം നടത്തി.
മടക്കിമല ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റി നബിദിന ഘോഷയാത്ര നടത്തി. മഹല്ല് പ്രസിഡന്റ് എം മുഹമ്മദാലി, സെക്രട്ടറി പി ഇസ്മായില്‍, മുഹമ്മദ് പൊട്ടേങ്ങാല്‍, സ്വാഗതസംഘം ചെയര്‍മാന്‍ സി അബ്ദുല്‍ ഖാദര്‍ മടക്കിമല, സ്വാഗതസംഘം കണ്‍വീനര്‍ എന്‍ ബീരാന്‍കുട്ടി നേതൃത്വം നല്‍കി.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം മഹല്ല് ഖത്തീബ് സുഹൈല്‍ വാഫി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം സക്കരിയ വാഫി, എന്‍ ടി മാമുക്കുട്ടി ഹാജി, സലീം കുഞ്ഞക്കര, പി പി നൗഷാദ്, ടി അസ്‌നാഫ് റഹീം സംസാരിച്ചു.
Next Story

RELATED STORIES

Share it