Flash News

പ്രവാചകനെ അപമാനിക്കുന്ന പരാമര്‍ശം ; ഹിന്ദു മഹാസഭയെ നിരോധിക്കണം: മുസ്‌ലിം സംഘടനകള്‍

പ്രവാചകനെ അപമാനിക്കുന്ന പരാമര്‍ശം ; ഹിന്ദു മഹാസഭയെ നിരോധിക്കണം:  മുസ്‌ലിം സംഘടനകള്‍
X
kamlesh-tiwari-nsa_10_12_2015

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ഹിന്ദു മഹാസഭയെ നിരോധിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍. ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയാണ് പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം നടത്തിയത്. പ്രവാചകന്‍ സ്വവര്‍ഗ്ഗരതിക്കാരനായിരുന്നു എന്നാണ് കമലേഷ് തിവാരി പ്രസ്താവിച്ചത്. ആര്‍.എസ്.എസ്സുകാര്‍ വിവാഹം കഴിക്കാത്തതിനു കാരണം അവര്‍ സ്വവര്‍ഗ്ഗ രതിക്കാരാണെന്ന് സമാജ് വാദി പാര്‍ട്ടി എം പി അസം ഖാന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായാണ് കമലേഷ് തിവാരി പ്രവാചകനെ മോശമാക്കി പരാമര്‍ശം നടത്തിയത്.

എന്നാല്‍ മുസ് ലിങ്ങളുടെ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് ഹിന്ദു മഹാസഭ കമലേഷ് തിവാരി തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് വ്യക്തമാക്കി. ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശര്‍മ്മയാണ് തിവാരിക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്. പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും ശ്രമിക്കുകയാണെന്നും ഹിന്ദു മഹാസഭയുടെ പേര് മോശമാക്കാന്‍ കമലേഷ് തിവാരിയെ അവര്‍ ഇറക്കിയതാണെന്ന് അശോക് ശര്‍മ്മ പറഞ്ഞു.
ഡിസംബര്‍ മൂന്നിനാണ് വിവാദമായ സംഭവം നടന്നത്. പത്ര പ്രസ്താവനയിലൂടെയാണ് തിവാരി പരാമര്‍ശം നടത്തിയത്. തിവാരി നിലവില്‍ അറസ്റ്റിലാണ്.

സ്വവര്‍ഗ്ഗരതിക്കനുകൂലമായ നിയമം പുനര്‍ചിന്തനം നടത്തുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അസംഖാന്‍ ആര്‍.എസ്.എസ്സുകാര്‍ സ്വവര്‍ഗ്ഗരതിക്കാരാണെന്ന് പറഞ്ഞത് .
Next Story

RELATED STORIES

Share it