പ്രവാചകനിന്ദ: അന്വേഷണത്തിന് ഉത്തരവിട്ടു
BY Sumeera SMR10 March 2016 7:55 PM GMT
Sumeera SMR10 March 2016 7:55 PM GMT
തിരുവനന്തപുരം: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാതൃഭൂമി പത്രത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രനെ ചുമതലപ്പെടുത്തി. അതേസമയം, വിവാദ ഫീച്ചറുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാര്‍ക്കെതിരേ മാതൃഭൂമി നടപടി സ്വീകരിച്ചു. അന്വേഷണവിധേയമായി ഇവരെ സസ്പെന്‍ഡ് ചെയ്തതായി മാതൃഭൂമി അധികൃതര്‍ അറിയിച്ചു. പ്രവാചകന് മുഹമ്മദ് നബിയെയും ഭാര്യമാരെയും മോശമായി ചിത്രീകരിച്ചും ഇകഴ്ത്തിയുമുള്ള ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസമാണു പ്രസിദ്ധീകരിച്ചത്. ഇതിനെതിരേ വിവിധ മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT