പ്രവാചകനിന്ദയെ നേരിടേണ്ടത് പ്രവാചക പാതയിലൂടെ: ഇ ടി മുഹമ്മദ് ബഷീര്‍
BY Rayees RKN25 March 2016 6:31 PM GMT
Rayees RKN25 March 2016 6:31 PM GMT
കോഴിക്കോട്: പ്രവാചക നിന്ദയെ നേരിടേണ്ടത് പ്രവാചക പാതയിലൂടെയാവണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഐഎസ്എം സംഘടിപ്പിച്ച ഇസ്ലാം വിമര്‍ശനം; പ്രവാചക നിന്ദ: രാഷ്ട്രീയവും പ്രതിരോധവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാമിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും പ്രവാചക നിന്ദയും ഒന്നായി കാണാനാവില്ലെന്നും വിമര്‍ശനങ്ങളെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളാമെങ്കിലും മതനിന്ദ ക്രിമിനല്‍ കുറ്റമായാണ് കാണേണ്ടത്. ഇസ്ലാമിനെയും മുസ്ലിംകളെയും പ്രകോപിപ്പിച്ചുകൊണ്ട് ഇസ്ലാമോഫോബിയ വളര്‍ത്തുകയെന്ന സാമ്രാജ്യത്വ കുത്തകയുടെ ഭാഗമാണ് ഇന്ന് ലോകത്ത് നടക്കുന്ന പ്രവാചക നിന്ദകള്‍. പ്രവാചക നിന്ദയെ പ്രവാചക മാതൃകയില്‍ തന്നെ അഭിമുഖീകരിക്കാന്‍ മുസ്ലിം സമൂഹം സജ്ജമാവണമെന്നും പ്രകോപിതരാവാതെ പ്രവാചക ജീവിതത്തിന്റെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. ഒ അബ്ദുറഹ്മാന്, പി കെ ഫിറോസ്, എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ, കെ വേണു, ഐഎസ്എം സംസ്ഥാന ജന. സെക്രട്ടറി ഫൈസല്‍ നന്മണ്ട സംസാരിച്ചു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT