kannur local

'പ്രവാചകജീവിതം മാനവകുലത്തിന് മാതൃക'

കണ്ണൂര്‍: പ്രവാചകജീവിതം മാനവകുലത്തിന് ഉത്തമ മാതൃകയാണെന്നും പ്രവാചകനെ വിമര്‍ശിക്കുന്നവര്‍ പ്രവാചകന്റെ ജീവിതം പഠിക്കണമെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍.
ന്യൂ വെല്‍ഫെയര്‍ സൊസൈറ്റിയുടെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടത്തിയ 'മാനവികത: മുഹമ്മദ് നബിയാണ് മാതൃക സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ കണ്ടക്കൈ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മുഹമ്മദ് മിസ്ബാഹ് ഹൈതമി, ഡോ. എ എ ബഷീര്‍, സദഖത്ത് റസൂല്‍ നദ്‌വി, പി കെ അബ്ദുല്ല മൗലവി, ബി എ റഹ്മാന്‍, കെ ടി കുഞ്ഞിമൊയ്തീന്‍, സി എം പൂക്കോയ തങ്ങള്‍ സംസാരിച്ചു. പി കെ അബ്ദുല്ല മൗലവി, ബി എ റഹ്മാന്‍, കെ ടി കുഞ്ഞിമൊയ്തീന്‍ എന്നിവരെ ആദരിച്ചു.
Next Story

RELATED STORIES

Share it