Flash News

പ്രവര്‍ത്തിപ്പിക്കുന്നതിലെ അപാകതകൊണ്ടു തകര്‍ന്നത് 12 ഹെലികോപ്റ്ററുകള്‍

പ്രവര്‍ത്തിപ്പിക്കുന്നതിലെ അപാകതകൊണ്ടു തകര്‍ന്നത് 12 ഹെലികോപ്റ്ററുകള്‍
X
helicopter crash

ന്യൂഡല്‍ഹി: 2002 മുതല്‍ ഇതുവരെ തകര്‍ന്ന 16 ധ്രുവ് ഹെലികോപ്റ്ററുകളില്‍ 12എണ്ണവും പ്രവര്‍ത്തിപ്പിക്കുന്നതിലെ അപാകതകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍. തകര്‍ന്നതില്‍ 14 എണ്ണം മിലിട്ടറി ഹെലികോപ്റ്ററുകളും 2 എണ്ണം സിവില്‍ ആവശ്യത്തിനുപയോഗിക്കുന്നവയുമാണ്. 16 അപകടങ്ങളില്‍ 12 എണ്ണവും ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ അപാകതകൊണ്ടോ പ്രതികൂല പരിസ്ഥിതി ഘടകങ്ങള്‍ കാരണമോ ആയിരുന്നു. ശേഷിച്ച 4 എണ്ണം യന്ത്രത്തകരാര്‍കാരണമാണ് സംഭവിച്ചതെന്നും കേന്ദ്ര പ്രതിരോധസഹമന്ത്രി റാവു ഇന്ദര്‍ജിത്ത് സിങ് രാജ്യസഭയില്‍ രേഖാമൂലം വ്യക്തമാക്കിയതാണ് ഇത്.
Next Story

RELATED STORIES

Share it