kannur local

പ്രവര്‍ത്തനം തുടങ്ങിയില്ല; ആദിവാസി ശിശുമന്ദിരം കാടുപിടിച്ചു നശിക്കുന്നു

ഇരിട്ടി: എട്ടുവര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് കീഴ്പള്ളിക്കടുത്ത പരിപ്പുതോട്ടില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി പണിത ശിശുമന്ദിരവും സാംസ്‌കാരിക നിലയവും പ്രവര്‍ത്തിക്കാതെ കാടുപിടിച്ച് നശിക്കുന്നു.
പരിപ്പുതോടിലെ കോളനി നിവാസികളെ ലക്ഷ്യമിട്ടാണ് ഇരുകെട്ടിടങ്ങളും പണിതത്.
എന്നാല്‍ മാതൃകാ കോളനി ഗ്രാമമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു തയ്യാറാക്കിയ കോളനിയില്‍ 22 വീടുകള്‍ പണിതെങ്കിലും 11 കുടുംബങ്ങള്‍ മാത്രമാണുള്ളത്. ഇവിടെ കുട്ടികള്‍ വേണ്ടത്രയില്ലെന്ന കാരണം പറഞ്ഞാണത്രേ ശിശുമന്ദിരം തുറന്നു പ്രവര്‍ത്തിക്കാത്തത്.
കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ മുഴുവന്‍ തകര്‍ന്ന നിലയിലാണ്.
ലക്ഷങ്ങള്‍ മുടക്കി പണിത ഇരു സ്ഥാപനങ്ങളും കോളനി നിവാസികള്‍ക്ക് ഉപകാരപ്രദമാവുന്ന വിധത്തില്‍ ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരു ടെ ആവശ്യം.
Next Story

RELATED STORIES

Share it