പ്രളയമൊഴിയാതെ ലാറ്റിനമേരിക്ക

ബ്രസീലിയ: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ 1,60,000ത്തോളം പേരെ ഇതുവരെ ഒഴിപ്പിച്ചതായി റിപോര്‍ട്ട്. വെള്ളം കുറയാത്തതുകാരണം ദുരിതബാധിത പ്രദേശങ്ങളിലേക്കു ഭക്ഷണവും മറ്റ് അടിസ്ഥാന സഹായങ്ങളും എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലാറ്റിനമേരിക്കയിലുണ്ടാവുന്ന ഏറ്റവും വലിയ പ്രളയമാണിത്.
പരാഗ്വെ, അര്‍ജന്റീന, ഉറുഗ്വെ, ബ്രസീല്‍, ബൊളീവിയ എന്നീ രാജ്യങ്ങളെയാണു വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. എന്‍നിനോ പ്രതിഭാസമാണു വെള്ളപ്പൊക്കത്തിനും കനത്ത മഴയ്ക്കും കാരണം.
Next Story

RELATED STORIES

Share it