Flash News

പ്രളയബാധിത ക്ഷേത്രങ്ങള്‍ വൃത്തിയാക്കി ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ മാതൃകയായി

പ്രളയബാധിത ക്ഷേത്രങ്ങള്‍ വൃത്തിയാക്കി ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ മാതൃകയായി
X
[caption id="attachment_28273" align="aligncenter" width="636"]jamathe islami wing cleaned kottapuram temple പ്രളയബാധിത ക്ഷേത്രങ്ങള്‍ വൃത്തിയാക്കി ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ മാതൃകയായി[/caption]

ചെന്നൈ: പ്രളയം ദുരിതത്തിലാക്കിയ ചെന്നൈയില്‍ ജാതിമത ഭേദമന്യേയാണ് സുമനസ്സുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയത്. വീടുകളും ഫഌറ്റുകളും ആരധാനലയങ്ങളും വെള്ളം വന്നു മൂടിയപ്പോള്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്നു പോലും സഹായ ഹസ്തവുമായി ആളുകള്‍ ചെന്നൈയിലെത്തി.

ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരും എന്‍ജിഒയിലെ സന്നദ്ദപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന അമ്പത് പേരാണ് അമ്പലങ്ങളും പള്ളികളും വൃത്തിയാക്കുന്നതിനായി എത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കൊട്ടുപ്പുരം,സെയ്ദാപേട്ടിലെയും രണ്ട് ക്ഷേത്രങ്ങളാണ് എസ്‌ഐഒക്കാര്‍ ഉള്‍പ്പെടുന്ന സംഘം വൃത്തിയാക്കിയത്.'' സമീപ പ്രദേശങ്ങളിലെ ഹിന്ദുക്കള്‍ക്ക് പ്രളയത്തിന് ശേഷം ക്ഷേത്രത്തില്‍ ആരാധനയ്ക്ക് ബുദ്ധിമുട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

ഇതേതുടര്‍ന്ന് രണ്ട് ഏരിയയിലെയും പള്ളികളും ക്ഷേത്രങ്ങളും എല്ലാവരും ചേര്‍ന്ന് പൂര്‍ണമായും വൃത്തിയാക്കുകയായിരുന്നു.വരുന്ന ആഴ്ചയും മറ്റ് ഏരിയകളില്‍ സമാനജോലികളായിരിക്കും ചെയ്യുകയെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ സാമൂഹ്യപ്രവര്‍ത്തക വിങിലെ പീര്‍ മുഹമ്മദ് പറഞ്ഞു.
Next Story

RELATED STORIES

Share it