Flash News

പ്രളയം : സഹായവാഗ്ദാനവുമായി യു.എസ്

വാഷിങ്ടണ്‍ : കനത്ത മഴയെത്തുടര്‍ന്ന്് ദുരിതമനുഭവിക്കുന്ന ചെന്നൈയ്ക്ക് സഹായ വാഗ്ദാനവുമായി അമേരിക്കയും. ചെന്നൈയിലെ ജനങ്ങള്‍ക്കും തമിഴ്‌നാടിനും കേന്ദ്രസര്‍ക്കാരിനും എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്ന്് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്്‌മെന്റ് വക്താവ് മാര്‍ക്ക്് ടോണര്‍ അറിയിച്ചു. ഇന്ത്യ ഇതുവരെ സഹായമൊന്നും അഭ്യര്‍ഥിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ഉറ്റപങ്കാളിയെന്ന നിലയ്ക്ക്് കഴിയുന്നത്ര സഹായം വാഗ്ദാനം ചെയ്യുകയാണ് എന്നാണ് ടോണ്‍ പറഞ്ഞത്്. ദുരിതത്തില്‍ മരണടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അനുശോചനമറിയിക്കുന്നതായും അമേരിക്ക അറിയിച്ചു.
ചെന്നൈയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളായി 1000 കോടിയുടെ കേന്ദ്രസഹായം ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. നേരത്തേ അനുവദിച്ച 940 കോടിരൂപയുടെ അടിയന്തിര സഹായത്തിന് പുറമെയാണിത്.
Next Story

RELATED STORIES

Share it