palakkad local

പ്രമോഷന്‍ അനുവദിക്കുന്നില്ലപ്രൈമറി അധ്യാപകര്‍ക്ക് അവഗണന

എം വി വീരാവുണ്ണി

പട്ടാമ്പി: ഹൈസ്‌കൂള്‍ അധ്യാപകരാവാനുള്ള എല്ലാ യോഗ്യതയും പരിചയവും ഉണ്ടായിട്ടും പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കുന്നില്ലെന്ന് പരാതി.
എച്ച്എസ്എസ്ടിമാരാകാനുള്ള ബൈ ട്രാന്‍സ്ഫര്‍ ഒഴിവിലേക്ക് വര്‍ഷംതോറും പ്രൈമറി സ്‌കൂള്‍ അധ്യാപകരില്‍നിന്നും മുറതെറ്റാതെ അപേക്ഷ ക്ഷണിക്കാറുണ്ട്. എന്നാല്‍ കോമേഴ്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവ ഒഴികെ ഒരു തസ്തികയിലേക്കും കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രമോഷന്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്തെ 14 ജില്ലകളിലും കൂടി 1700 ല്‍ അധികം ഒഴിവുകളുള്ളപ്പോഴാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ ക്രൂരത.
പിജി, ബിഎഡ്, സെറ്റ് യോഗ്യതയുള്ള എച്ച്എസ്എമാരുടെ അഭാവത്തില്‍ മാത്രമെ എച്ച്എസ്എസ്ടി ബൈ ട്രാന്‍സഫര്‍ ഒഴിവില്‍ എടുക്കാവൂ എന്ന നിബന്ധനയില്‍ പ്രൈമറിക്കാര്‍ക്ക് ലഭിക്കേണ്ട അവസരമാണു നിഷേധിക്കുന്നത്.
അതേസമയം നിയമനങ്ങളിലും ചട്ടങ്ങളിലുമുളള പിഴവുകള്‍ മുതലെടുത്ത് സെറ്റില്ലാത്ത എച്ച്എസ്എ—മാര്‍ക്ക് 10 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ എച്ച്എസ്എസ്ടിമാരാക്കി ലക്കും ലഗാനുമില്ലാതെ നിയമനം നല്‍കുകയും ചെയ്യുന്നു. ഇത്തരം നെറികെട്ട നടപടികള്‍ മൂലം പ്രൈമറി വിഭാഗത്തിന്റെ പ്രമോഷന്‍ അട്ടിമറിക്കപ്പെടുകയാണെന്ന് അവര്‍ ആരോപിക്കുന്നു.
പിജി, സെറ്റ്, നെറ്റ്, എംഎസ്, പിഎച്ച്ഡി മുതലായ യോഗ്യതയുള്ളവര്‍ പോലും ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെട്ടവരില്‍ ഉള്ളതായിട്ടാണറിയുന്നത്. നിരവധി അധ്യപക സംഘടനകള്‍ ഉണ്ടായിട്ടും ഈ വിഭാഗത്തിന് അനുകൂലമായി ഒരു നടപടികളും ഇതുവരെ നടത്തിയില്ല എന്നതും ദു:ഖകരമാണ്. എച്ച്എസ്എസ്ടി യോഗ്യത ഉണ്ടായിട്ടും ഹെഡ് മാസ്റ്റര്‍ പോലും ആകാതെ വിരമിക്കേണ്ടിവരുന്നവരുടെ എണ്ണം അനുദിനമേറുമ്പോഴും സര്‍വീസ് സംഘടനകള്‍ അവരെ അവഗണിക്കുകയാണ്.
Next Story

RELATED STORIES

Share it