Flash News

പ്രമാണങ്ങള്‍ക്ക് അന്യമായി സ്ഥാപിക്കപ്പെട്ട ആശയമാണ് സൂഫിസമെന്ന്

പ്രമാണങ്ങള്‍ക്ക് അന്യമായി സ്ഥാപിക്കപ്പെട്ട ആശയമാണ് സൂഫിസമെന്ന്
X
Da'wa & Truth
കുവൈത്ത് സിറ്റി: ആത്മീയതയുടെയും ആധ്യാത്മികതയുടെയും പേരില്‍ പ്രമാണങ്ങള്‍ക്ക് അന്യമായി സ്ഥാപിക്കപ്പെട്ട ആശയമാണ് സൂഫിസമെന്നും ഭൗതിക വിരക്തിയാണ് അവകാശമെങ്കിലും ഭൗതിക ആഡംബര തൃഷ്ണയിലേക്ക് സൂഫിസം മുങ്ങിയിരിക്കുകയാന്നെന്നും സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ പറഞ്ഞു. സൂഫിസവും ഇസ്ലാമും പൂര്‍വ്വ പണ്ഡിതന്മാരുടെ സമീപനവും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക സൂഫിസം പരോക്ഷമായി ഹൈന്ദവതയിലെ അദൈ്വതവാദം (സൃഷ്ടിയും സൃഷ്ടാവും ഒന്നാണന്ന സങ്കല്‍പം), അവതാര വിശ്വാസം, നിര്‍വാണ തുടങ്ങി ആശയങ്ങളുമായി ഗാഢ ബന്ധം പുലര്‍ത്തുന്നവയാണ്. ഇസ്ലാമില്‍ പുതിയ ദര്‍ശനങ്ങളും വിശ്വാസങ്ങളും കൊണ്ട് വന്ന സൂഫികള്‍ ഇസ്ലാമുമായോ പൂര്‍വ്വ പണ്ഡിതരുമായോ യാതൊരു ബന്ധമില്ലാത്തവരാണെന്നും ജൂത, െ്രെകസ്തവ, ഹൈന്ദവ, മാഗിയന്‍, പാഗണ്‍ തുടങ്ങി മതങ്ങുടെ സങ്കലവുമാണ് സൂഫികളെന്നും സി കെ അബ്ദുല്ലത്തീഫ് പറഞ്ഞു.
സംഘ്പരിവാരിന്റെ ഹിണ്ടന്‍ അജണ്ടകളെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സവര്‍ണ മേതാവിത്വത്തിന് എതിരായുള്ള ന്യൂനപക്ഷ ദലിത് ശബ്ദങ്ങളെ അടിച്ചമര്‍ത്താനും അവര്‍ക്കിടയില്‍ ധ്രൂവീകരണം നടത്താനും രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്നത് ജനാതിപത്യ സമൂഹങ്ങളില്‍ ഭീതി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുവെന്ന് പി വി അബ്ദുല്‍ വഹാബ് വ്യക്തമാക്കി.
സഅദ് കടലൂര്‍, മനാഫ് മാത്തോട്ടം, താജുദ്ധീന്‍ നന്തി, ജംഷീര്‍ തിരുന്നാവായ, യൂ പി മുഹമ്മദ് ആമിര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it