azchavattam

പ്രഫ. ഷെപ്പേഡിനെക്കുറിച്ച്

പ്രഫ. ഷെപ്പേഡിനെക്കുറിച്ച്
X
c a shapperd 2

ഷേക്‌സ്പിയറുടെ നാനൂറാം ജന്മദിനം വിക്ടോറിയ കോളജ് 1963ല്‍ ആഘോഷിച്ചത് ഗംഭീരമായിട്ടാണ്. പ്രഫ. സി പി കെ തരകനും പ്രഫ. ഷെപ്പേഡും മധ്യപ്രദേശില്‍ അക്കൗണ്ടന്റ് ജനറലായിരുന്ന ഐ എ പണിക്കരുമാണ് സെമിനാറില്‍ സംസാരിച്ചത്. പ്രതീക്ഷിച്ചതുപോലെ തന്നെ പ്രഫ. ഷെപ്പേഡിന്റെ പ്രസംഗമായിരുന്നു ഏറ്റവും നന്നായത്.
ഷേക്‌സ്പിയറിന്റെ കഥാപാത്രങ്ങളാല്‍ ആവേശിക്കപ്പെട്ട ഒരു വിചിത്രമനസ്സായിരുന്നു ഷെപ്പേഡിന്റേത്. ഇംഗ്ലീഷുകാര്‍ 1947ല്‍ ഇന്ത്യ വിട്ടുപോയപ്പോഴും ഇവിടെ കഴിയാന്‍ ആഗ്രഹിച്ച ഷെപ്പേഡിനെ ജീവിക്കാന്‍ മറന്നുപോയ ഒരു അധ്യാപകനായി ശിഷ്യന്മാര്‍ ഓര്‍ക്കാറുണ്ട്. 'ജൂലിയസ് സീസറാ'ണ് കോളജില്‍ അവതരിപ്പിച്ച നാടകം. അധ്യാപകരും വിദ്യാര്‍ഥികളും അഭിനേതാക്കളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എം പി ഗോപാലകൃഷ്ണന്‍ (ഫിസിക്‌സ്), പോള്‍ (ഫിസിക്കല്‍ എജ്യൂക്കേഷന്‍), സലിം (സുവോളജി) എന്നിവര്‍ അഭിനയത്തില്‍ മികച്ചുനിന്നു. കോളജില്‍ നടക്കുന്ന നാടകാവതരണങ്ങളില്‍ ഉല്‍സാഹിക്കാന്‍ പഴയകാല നടനായ ഞാനും കൂടാറുണ്ട്.
അഭിനയത്തിന്റെ തികവ് അറിയിക്കാന്‍ മീശ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് എന്നോ പറഞ്ഞതിനെപ്പറ്റി പില്‍ക്കാലത്ത് സ്‌പൈസസ് ബോര്‍ഡിന്റെ സെക്രട്ടറിയായ ഗോവിന്ദമേനോന്‍ കാണുമ്പോള്‍ ഓര്‍മിപ്പിക്കും. നടനും പ്രാസംഗികനുമായിരുന്നു ഗോവിന്ദമേനോന്‍. കോളജിലെ സുവോളജി അധ്യാപകനായ കൊളാടി വിജയകൃഷ്ണന്റെ അനിയന്‍. എന്‍ പി ചെല്ലപ്പന്‍നായരുടെ ''ഇബിലീസുകളുടെ നാട്ടി'ലെ ഗോവിന്ദമേനോന്റെ വേഷം ഇപ്പോഴും ഓര്‍ക്കുന്നു.
- പ്രഫ. എസ് ഗുപ്തന്‍ നായര്‍ 'മനസാസ്മരാമി' [related]
Next Story

RELATED STORIES

Share it