പ്രഫ. വി രാമദാസ് അന്തരിച്ചു
BY Rayees RKN29 March 2016 7:47 PM GMT
Rayees RKN29 March 2016 7:47 PM GMT
തിരുവനന്തപുരം: ഗാന്ധിയനും കേരള ഗാന്ധി സ്മാരക നിധി മുന്‍ സെക്രട്ടറിയുമായ പ്രഫ. വി രാമദാസ് (79) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘകാലം തിരുവനന്തപുരം എംജി കോളജില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. മുന്‍ ഐഎന്‍എ ഭടനും ചിറയിന്‍കീഴ്— സ്വദേശിയുമായ എ വേലുപ്പിള്ളയുടെയും അധ്യാപികയായ ജി കമലമ്മയുടെയും മകനായി സിംഗപ്പൂരിലാണ് ജനനം. സിംഗപ്പൂരിലും ഡല്‍ഹിയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബംഗളൂരുവില്‍ ദി ഹിന്ദുവില്‍ പത്രപ്രവര്‍ത്തകനായിരുന്നു.ഭൂദാന പ്രസ്ഥാനത്തിലൂടെ സര്‍വോദയ പ്രവര്‍ത്തന രംഗത്ത്— എത്തി. േ്രകരള മദ്യനിരോധന സമിതിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പിന്നീട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മരണസമയത്ത് ഭാര്യ വല്‍സലയും പത്രപ്രവര്‍ത്തകനായ മൂത്തമകന് രാജഗോപാലും സമീപമുണ്ടായി്രുന്നു. ഇന്ന് രാവിലെ പത്തു മണിക്ക് തൈക്കാട്— ഗാന്ധി ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 11 മണിക്ക് ശാന്തികവാടത്തില്‍ സംസ്കരിക്കും.
Next Story
RELATED STORIES
എം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMT