പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ സമസ്ത ജനറല്‍ സെക്രട്ടറി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരെ തിരഞ്ഞെടുത്തു. കൊയ്യോട് പി പി ഉമര്‍ മുസ്‌ല്യാരെ ജോ. സെക്രട്ടറിയായും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 1986 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ ആലിക്കുട്ടി മുസ്‌ല്യാര്‍ 2010 മുതല്‍ സമസ്ത സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുകയാണ്.
ജാമിഅ നൂരിയ്യ പ്രിന്‍സിപ്പല്‍, അഖിലേന്ത്യ സുന്നി യൂത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി, സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പദവിയിലേക്കാണ് ആലിക്കുട്ടി മുസ്‌ല്യാരെ തിരഞ്ഞെടുത്തത്. കൊയ്യോട് പി പി ഉമര്‍ മുസ്‌ല്യാര്‍ 2009 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ്.
കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തില്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍, എ പി മുഹമ്മദ് മുസ്‌ല്യാര്‍ കുമരംപുത്തൂര്‍, സി കെ എം സ്വാദിഖ് മുസ്‌ല്യാര്‍, കെ ടി ഹംസ മുസ്‌ല്യാര്‍, എം എം മുഹ്‌യിദ്ദീന്‍ മുസ്‌ല്യാര്‍ ആലുവ, യു എം അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, വില്യാപ്പള്ളി ഇബ്രാഹീം മുസ്‌ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, എം എ ഖാസിം മുസ്‌ല്യാര്‍, ഒ കുട്ടി മുസ്‌ല്യാര്‍, കൊയ്യോട് പി പി ഉമര്‍ മുസ്‌ല്യാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍, അബ്ദുല്‍ ജബ്ബാര്‍ മുസ്‌ല്യാര്‍ മംഗലാപുരം, കെ പി സി തങ്ങള്‍ വല്ലപ്പുഴ, ടി പി ഇപ്പ മുസ്‌ല്യാര്‍, ത്വാഖ അഹ്മദ് മുസ്‌ല്യാര്‍, വാവാട് പി കെ കുഞ്ഞിക്കോയ മുസ്‌ല്യാര്‍, വി മൂസക്കോയ മുസ്‌ല്യാര്‍, എ മരക്കാര്‍ ഫൈസി, പി കുഞ്ഞാണി മുസ്‌ല്യാര്‍, ടി എസ് ഇബ്രാഹീം മുസ്‌ല്യാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര സംബന്ധിച്ചു.
Next Story

RELATED STORIES

Share it