kasaragod local

പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ തൃക്കരിപ്പൂര്‍ സംയുക്ത ഖാസി; സ്ഥാനാരോഹണം നാളെ

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്തിന്റെ പുതിയ ഖാസിയായി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ നാളെ ചുമതലയേല്‍ക്കും. തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്തിന്റെ പ്രഥമ ഖാസിയായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരുടെ മരണത്തെ തുടര്‍ന്നാണ് ആലിക്കുട്ടി മുസ്‌ല്യാര്‍ ഖാസിയായി ചുമതലയേല്‍ക്കുന്നത്.
നാളെ വൈകിട്ട് നാലിന് പടന്ന റഹ്മാനിയ്യ മദ്‌റസ ഗ്രൗണ്ടില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംയുക്ത ജമാഅത്ത് പ്രസിഡ ന്റ് ടി കെ പൂക്കോയ തങ്ങള്‍ അധ്യക്ഷതവഹിക്കും.
കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മംഗളൂരു ഖാസി താഖ അഹമ്മദ് മൗലവി, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, കേരള കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍, സെക്രട്ടറി എസ് സി കുഞ്ഞഹമ്മദ് ഹാജി, ഖജാഞ്ചി ജി എസ് ഹമീദ് ഹാജി, വി കെ സി അബ്ദുല്ല, പി സി മുസ്തഫ ഹാജി, കെ എം സി ഇബ്രാഹിം, സി ദാവൂദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it