പ്രഫ. ആന്റണി ഐസക് അന്തരിച്ചു

കൊച്ചി: പ്രമുഖ കോണ്‍ഗ്രസ് നേതാവും സാമ്പത്തിക വിദഗ്ധനുമായ എറണാകുളം വെണ്ണല ഈരശേരില്‍ പ്രഫ.ആന്റണി ഐസക് (74) അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും.
അധ്യാപകനായ പിതാവ് ഐസക് എറണാകുളം എസ്ആര്‍—വി സ്‌കൂളില്‍ സ്ഥലംമാ റ്റം ലഭിച്ചതോടെ ആന്റണി ഐസക് എറണാകുളം മഹാരാജാസ് കോളജില്‍ ചേര്‍ന്നു. കോളജില്‍ എ കെ ആന്റണി, വയലാര്‍ രവി, വൈക്കം വിശ്വന്‍, കെ വാസുദേവപണിക്കര്‍ തുടങ്ങിയവരായിരുന്നു സമകാലികര്‍.
വിദ്യാഭ്യാസത്തിനു ശേഷം കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ അധ്യാപകനായും പിന്നീട് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. കേരള യൂനിവേഴ്‌സിറ്റി സെനറ്റംഗം,എം ജി യൂനിവേഴ്‌സിറ്റി ഫാക്കല്‍റ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.1993 ല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വിരമിച്ച ശേഷം മുഴുവന്‍ സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. കോണ്‍ഗ്രസിന്റെ ക്യാംപുകളിലും പഠനക്ലാസുകളിലും സ്ഥിരം പ്രാസംഗികനായിരുന്നു.
1997ല്‍ എറണാകുളം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മന്റ് അതോരിറ്റി(ജിസിഡിഎ) ചെയര്‍മാന്‍ , കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ,് കെആര്‍എല്‍—സി ഖജാന്‍ജി, തൊഎച്ച്എംടി,പ്രീമിയര്‍ ടയേഴ്‌സ്,കൊച്ചിന്‍ ഷിപ് യാര്‍ഡ്,എച്ച്എല്‍എല്‍ എന്നിവടങ്ങളിലെ യൂനിയന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ശോഭയാണ് ഭാര്യ. മക്കള്‍: നിമ, നവീന്‍.
Next Story

RELATED STORIES

Share it