Flash News

പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനി അറസ്റ്റില്‍

പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനി അറസ്റ്റില്‍
X
sar-geelani-1.jpg.image.784.410ഡല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അറസ്റ്റ്. ഇന്നലെ രാത്രി വൈകി ഗീലാനിയെ പോലീസ് സ്റ്റേഷനിലേക്ക്് വിളിപ്പിച്ചിരുന്നു. അവിടെവച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിനു ശേഷം ഗീലാനിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹത്തെ ഇന്ന് പട്യാല ഹൗസ്് കോടതിയില്‍ ഹാജരാക്കും.

[related]
Next Story

RELATED STORIES

Share it