kozhikode local

പ്രധാന വേദിയെക്കുറിച്ച് ആക്ഷേപം

വടകര: ബി സോണ്‍ കലോല്‍സവത്തിലെ വേദി മൂന്നിനെ കുറിച്ച് മല്‍സരാര്‍ഥികള്‍ക്ക് ആക്ഷേപം. തിരുവള്ളൂര്‍ ഹൈസ്‌കൂളിലെ ഈ വേദിയിലേക്ക് മേക്കപ്പ് കഴിഞ്ഞെത്തുന്ന മല്‍സരാര്‍ഥികള്‍ സ്റ്റേജിനു മുന്നിലൂടെ കയറേണ്ട അവസ്ഥയാണ്.
നമ്പര്‍ വിളിക്കുമ്പോള്‍ സദസിന്റെയും വിധികര്‍ത്താക്കളുടെയും മുന്നിലൂടെ പ്രധാന കര്‍ട്ടണ്‍ പൊക്കിയശേഷമാണ് ഇവര്‍ക്ക് സ്റ്റേജിലേക്ക് കയറാന്‍ കഴിയുക. ഇതാണ് വിദ്യാര്‍ഥികളുടെ പരാതിക്ക് കാരണം.
മോഹിനിയാട്ടം, കേരളനടനം, ഒട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, കഥാപ്രസംഗം, നാടോടി നൃത്തം, ഭരതനാട്യം തുടങ്ങി പ്രധാന ഇനങ്ങളെല്ലാം ഇവിടെയാണ് നടക്കുന്നത്.
അണിഞ്ഞൊരുങ്ങിയ മല്‍സരാര്‍ത്ഥികള്‍ പുതച്ച് സ്റ്റേജിലേക്കു വരേണ്ട അവസ്ഥയാണ്. പ്രധാന സ്റ്റേജായ ഇവിടെ മല്‍സരാര്‍ഥികള്‍ക്ക് സ്‌റ്റേജിനോടനുബന്ധിച്ച് താല്‍കാലിക മേക്കപ്പ്‌റൂം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it