പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഹരീഷ് റാവത്ത് തിരിച്ചുവരുന്നതിനെ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും അടങ്ങുന്ന പ്രതിപക്ഷ കക്ഷികള്‍ സ്വാഗതം ചെയ്തു.
മോദി പാഠം പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഭരണഘടനാ വിരുദ്ധ ഗൂഢാലോചനക്കേറ്റ കനത്ത തിരിച്ചടിയാണ് ഉത്തരാഖണ്ഡില്‍ സംഭവിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ മോദിയെ ഉപദേശിച്ച മന്ത്രിയെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് കേന്ദ്രം ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it