പ്രധാനമന്ത്രി ബ്രസ്സല്‍സിലെത്തി

ബ്രസ്സല്‍സ്: 13ാമത് ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലെത്തി. ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കളുമായും ബ്രസ്സല്‍സിലെത്തിയ ഇയു നേതാക്കളുമായും മോദി ചര്‍ച്ചനടത്തും. ബെല്‍ജിയം പ്രധാനമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ വ്യവസായരംഗത്തെ നിക്ഷേപം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചും പ്രതിരോധ സുരക്ഷാ രംഗത്തെ സഹകരണം സംബന്ധിച്ചും ചര്‍ച്ചനടക്കും. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ക്ലോദ് ജങ്കര്‍ എന്നീ നേതാക്കളുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ഇരട്ട ബോംബാക്രമണം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ബ്രസ്സല്‍സില്‍ ഉച്ചകോടി നടക്കുന്നത്. ബെല്‍ജിയവുമായുള്ള സാമ്പത്തികസഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിടുന്നതായി സന്ദര്‍ശനത്തിനു തിരിക്കുംമുമ്പ് മോദി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it