പ്രധാനമന്ത്രി പങ്കെടുക്കും അസമില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

ഗുവാഹത്തി: അസമില്‍ ബിജെപി നിയമസഭാ കക്ഷിയോഗം ഞായറാഴ്ച ചേരും. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ സര്‍ബാനന്ദ സോനോവാളിനെ യോഗം നേതാവായി തിരഞ്ഞെടുക്കും. സോനോവാളിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാര്‍ ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് ഔപചാരികമായി യോഗംചേര്‍ന്നു. യോഗത്തില്‍ സോനോവാള്‍ അധ്യക്ഷനായിരുന്നു. 22നു ചേരുന്ന ഔപചാരിക യോഗത്തില്‍ സോനോവാളിനെ നേതാവായി തിരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി വക്താവ് ഹിമാന്ത ബിസ്വ ശര്‍മ പറഞ്ഞു. തൊട്ടടുത്ത ദിവസം എജിപി, ബിപിഎഫ് എന്നീ സഖ്യത്തിന്റെ നേതാവായും സോനോവാളിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ എന്‍ഡിഎ മുഖ്യമന്ത്രിമാരും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. ഇപ്പോള്‍ കേന്ദ്ര കായികമന്ത്രിയായ സോനോവാള്‍ ഡല്‍ഹിയിലെത്തി, മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായേയും കാണും. ഗുവാഹത്തിയിലെ ഖാനപ്പാറ ഫീല്‍ഡിലായിരിക്കും സത്യപ്രതിജ്ഞ നടക്കുകയെന്നു സോനോവാള്‍ അറിയിച്ചു. 126 അംഗ അസം നിയമസഭയില്‍ 60 അംഗങ്ങളുണ്ട്. സഖ്യകക്ഷിയായ അസം ഗണപരിഷത്തിനും ബോഡോ ജനകീയ മുന്നണിക്കും യഥാക്രമം 14ഉം 12ഉം അംഗങ്ങളുണ്ട്.
Next Story

RELATED STORIES

Share it