പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച; മെഹബൂബ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷം

ജമ്മു: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു വേണ്ടി പിഡിപി നേതാവ് മെഹബൂബ മുഫ്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലുണ്ടായ ഒത്തുതീര്‍പ്പുകള്‍ എന്തൊക്കയാണെന്ന് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷം.
പ്രശ്‌നം ഒരു കൂടംബത്തിന്റേതല്ല, ജമ്മുകശ്മീര്‍ സംസ്ഥാനത്തിന്റേതാണ്. പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ എത്തിച്ചേര്‍ന്ന നിബന്ധനകള്‍ ജനങ്ങളോടു പറയണമെന്ന് ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് പ്രസിഡന്റ് ഹക്കീം മുഹമ്മദ് യാസീന്‍ ആവശ്യപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്വം കൂടുതല്‍ കാര്യങ്ങളില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കില്‍ അത് ജനങ്ങളോട് വെളിപ്പെടുത്തണം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രാം മാധവും പറഞ്ഞപോലെ കൂടുതല്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ കഴിഞ്ഞ രണ്ടര മാസക്കാലം പാഴാക്കിയതിന്റെ വിശദീകരണവും മെഹബൂബ ജനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പിഡിപി പ്രസിഡന്റിന്റെ സംതൃപ്തി കൊണ്ടു മാത്രം ജനങ്ങള്‍ തൃപ്തരാവുകയില്ലെന്ന് ജമ്മു കശ്മീര്‍ നാഷനല്‍ പാന്തേര്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ഹര്‍ഷ് ദേവി സിങ് പറഞ്ഞു. കുതിരക്കച്ചവടത്തിന്റെയും അധാര്‍മിക ഇടപാടുകളുടേയും അഭ്യൂഹങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.പിഡിപിയും ബിജെപിയും തമ്മില്‍ വിശ്വാസം നിലനിര്‍ത്താന്‍ സ്വീകരിച്ച പുതിയ നിബന്ധനകള്‍ മെഹബൂബ വ്യക്തമാക്കമണമെന്ന് ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജി എ മിര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി മാറുമെന്നല്ലാതെ മുന്‍ സര്‍ക്കാരില്‍ നിന്ന് പുതിയ സര്‍ക്കാരിന് ഒരു മാറ്റവുമുണ്ടാകില്ലെന്നും സഖ്യമുണ്ടാക്കിയ സമയത്തില്‍ നിന്ന് കൂടുതലായി എന്തു വാഗ്ദാനമാണ് ബിജെപി നല്‍കിയതെന്നുമുള്ള മെഹബൂബയുടെ വിശദീകരണത്തിനായി കാത്തു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
Next Story

RELATED STORIES

Share it