പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീര്‍: ചെന്നിത്തല

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രധാനമന്ത്രി സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. ഇതുവഴി രണ്ടുവോട്ട് കൂടുതല്‍ കിട്ടുമോ എന്നാണ് അദ്ദേഹം നോക്കുന്നത്. സമൂഹത്തില്‍ അസഹിഷ്ണുതയും അസ്വസ്ഥതയും വിതച്ച് കള്ളപ്രചാരണം നടത്തുന്ന ബിജെപിയുടെ തന്ത്രങ്ങളൊന്നും വിജയിക്കാതെ വന്നതോടെയാണ് പെരുമ്പാവൂര്‍ സംഭവം രാഷ്ട്രീയായുധമാക്കുന്നത്. കേരളത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് പറയുന്ന പ്രധാനമന്ത്രി സംഘപരിവാര ശക്തികളുടെ ഭരണത്തില്‍ ഭാരതത്തിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടത്. കേരളത്തില്‍ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് കോര്‍പറേറ്റുകളാണ്. താമര വിരിയില്ലെന്നുറപ്പായിട്ടും മോദിയുടെ അനുഗ്രഹാശിസ്സുകളോടെ അവസാനത്തെ അടവും പയറ്റുകയാണവര്‍. വര്‍ഗീയതയുടെ വിത്ത് വിതച്ചുകൊണ്ടുള്ള സംഘപരിവാര ശക്തികളുടെ ഈ 18ാം അടവിനെ കരുതിയിരിക്കണം. പെരുമ്പാവൂര്‍ സംഭവത്തില്‍ പോലിസ് ഊര്‍ജിതമായി അന്വേഷണം തുടരുകയാണ്. മികച്ച ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുന്നത്. നിരവധി കേസുകള്‍ സ്ത്യുത്യര്‍ഹമാം വണ്ണം അന്വേഷിച്ച് തെളിയിച്ച കേരള പോലിസിന് ഈ കേസും ഉടന്‍ തെളിയിക്കാനാവുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മപ്പെടുത്തി.
Next Story

RELATED STORIES

Share it