പ്രധാനമന്ത്രിയുടെ ശമ്പളം കൂട്ടണം: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ശമ്പളവര്‍ധന വേണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ച ഡല്‍ഹി സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.
എംഎല്‍എമാര്‍ക്ക് പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം എന്തുകൊണ്ടാണ് യുക്തിവഹമല്ലെന്നു പറയുന്നത്? പ്രധാനമന്ത്രിയുടെ ശമ്പളം ഇതിലും കുറവായിരിക്കാം. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ശമ്പളവും വര്‍ധിപ്പിക്കണം. കെജ്‌രിവാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it