പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണം; ആഗോള താപനം തടയാനുള്ള പോംവഴി ഊര്‍ജ സംരക്ഷണം

ന്യൂഡല്‍ഹി: ആഗോള താപനം ഉയരുന്നത് തടയാനുള്ള ഉത്തരവാദിത്തം എല്ലാവരുടേതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള താപനത്തെ തടഞ്ഞു നിര്‍ത്താനുള്ള ഏക പോംവഴി ഊര്‍ജ സംരക്ഷണമാണ്. പരമാവധി സോളാര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സോളാര്‍ ഫാക്ടറി ആരംഭിച്ച കാണ്‍പൂര്‍ സ്വദേശിനി നൂര്‍ജഹാനെക്കുറിച്ച് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. നൂര്‍ജഹാന്‍ എന്ന വാക്കിന്റെ അര്‍ഥം ലോകത്തിന് വെളിച്ചം നല്‍കുന്നവള്‍ എന്നാണ്. പേര് അന്വര്‍ഥമാക്കുന്ന പ്രവൃത്തിയാണ് നൂര്‍ജഹാന്‍ ചെയ്യുന്നതെന്നും ണെന്നും മോദി പറഞ്ഞു. പ്രതിമാസം 100 രൂപ വാടകയ്ക്ക് പ്രദേശവാസികളായ പാവപ്പെട്ടവര്‍ക്ക് അവര്‍ സോളാര്‍ റാന്തല്‍ കൊടുക്കുകയാണ്. എത്ര ശ്ലാഘിച്ചാലും മതിയാവാത്ത അനുകരണീയ മാതൃകയാണിതെന്നും മോദി പറഞ്ഞു.
ഇപ്പോള്‍ നമ്മുടെ രാജ്യത്തും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ശക്തമായ മഴയാണ് തമിഴ്‌നാട്ടില്‍ നാശം വിതച്ചത്. അതുപോലെ മറ്റു സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ടായി, നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലോകം മുഴുവന്‍ കാലാവസ്ഥാ മാറ്റത്തില്‍ വിഷമിക്കുകയാണെന്നും 20 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ മോദി വ്യക്തമാക്കി.
രാജ്യത്തിന്റെ ഐക്യം ശക്തമാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കിടയിലെ ബന്ധം മെച്ചപ്പെടുത്താനുള്ള ഏക ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കണമെന്ന് മോദി പറഞ്ഞു. രണ്ടു സംസ്ഥാനങ്ങള്‍ക്കിടയില്‍ ഒരു വര്‍ഷത്തേയ്ക്കുള്ള സഹകരണ പദ്ധതിയാണിത്. സാംസ്‌കാരികമായ വിനിമയമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ാ്യഴീ്.രീാ വഴി പൊതുജനങ്ങള്‍ക്ക അഭിപ്രായം അറിയിക്കാം.
Next Story

RELATED STORIES

Share it