thrissur local

പ്രധാനമന്ത്രിക്ക് തൃശൂരില്‍ ഊഷ്മള സ്വീകരണം

തൃശൂര്‍: പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോദിയ്ക്ക് തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരില്‍ ഊഷ്മള സ്വീകരണം. കുട്ടനെല്ലൂര്‍ ഗവ. കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ വൈകിട്ട് 4.50 ന് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, മേയര്‍ അജിത ജയരാജന്‍ മറ്റ് ഉന്നത ഉദേ്യാഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി എം വേലായുധന്‍ പദ്മ രഘുനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കുട്ടനെല്ലൂരിലെത്തി. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കുളളിലായിരുന്നു കുട്ടനെല്ലൂര്‍ ഹെലിപ്പാഡ്.
പ്രധാനമന്ത്രിയെ കാണാനായി നൂറുകണക്കിന് നാട്ടുകാര്‍ ഹെലിപാഡിന് പുറത്തെ റോഡരുകില്‍ കെട്ടിയുയര്‍ത്തിയ ബാരിക്കേഡില്‍ നിറഞ്ഞിരുന്നു. പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിന് പുറമെ സുരക്ഷാ ഉദേ്യാഗസ്ഥരടങ്ങിയ രണ്ട് ഹെലികോപ്റ്ററുകളും അദ്ദേഹത്തെ അനുഗമിച്ചു. സുരക്ഷാ ഉദേ്യാഗഗസ്ഥരുടെ ഹെലികോപ്റ്ററാണ് ആദ്യം നിലത്തിറങ്ങിയത്. നിമിഷങ്ങള്‍ക്കുളളില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററും അകമ്പടി ഹെലികോപ്റ്ററും ഹെലിപാഡിലിറങ്ങി.
എഡിജിപി ഹേമചന്ദ്രന്‍, ഉത്തരമേഖലാ ഐജി എംആര്‍ അജിത്കുമാര്‍, സിറ്റി കമ്മീഷണര്‍ കെ ജി സൈമണ്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന എസ്പിജി ഐജി വൈ കെ ജെത്‌വ്വ, എഐജി രാജേഷ് ഖുഗ്‌സല്‍, ഹെലിപ്പാഡിന്റെ ചുമതലയുളള എസ്പി ഉമ ബെഹ്‌റ തുടങ്ങി നിരവധി ഉദേ്യാഗസ്ഥരും ഹെലിപാഡില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തി.
ഹെലിപാഡിലെ സ്വീകരണ ശേഷം ഡെല്‍ഹിയില്‍ നിന്ന് പ്രതേ്യകം എത്തിച്ച ബിഎം ിഡബ്ല്യു ബുളളറ്റ് പ്രൂഫ് കാറില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രധാനമന്ത്രി നായ്ക്കനാലിലെ സമ്മേളന വേദിയിലേക്ക് യാത്ര തിരിച്ചു. ഹെലിപ്പാഡിന് പുറത്ത് ഹര്‍ഷാരവങ്ങളോടെയാണ് ജനക്കൂട്ടം പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it