പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയുമായി ചീഫ് ജസ്റ്റിസ്

ന്യുഡല്‍ഹി: കോടതികളുടെ ദീര്‍ഘ അവധികാലത്തെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരേ ശക്തമായ ഭാഷയില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍. അവധികാലത്ത് തങ്ങള്‍ മനാലിയിലേക്ക് പോവുകയല്ല ചെയ്യുന്നതെന്നും ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ അവരുടെ ഉത്തരവുകള്‍ തയ്യാറാക്കുകയാണു പതിവെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു. അപ്പോള്‍ ഒരു ഭാഗം ജോലിയിലാണ്.
മറ്റേ ഭാഗത്തിന്റെ നിലപാട് അറിയണമെങ്കില്‍ ബാര്‍ കൗണ്‍സിലിനോട് ചോദിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കഴിഞ്ഞദിവസം മോദിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിമാരെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും അഭിസംബോധന ചെയ്യവെ ജഡ്ജിമാരുടെ ജോലി ഭാരം വിവരിച്ച് ടി എസ് താക്കൂര്‍ വിങ്ങിപ്പൊട്ടിയത് വാര്‍ത്തയായിരുന്നു. ജഡ്ജിമാരുടെ എണ്ണം കൂട്ടണമെന്ന് പറയുന്നത് രാജ്യപുരോഗതിക്ക് വേണ്ടിയാണ്.
Next Story

RELATED STORIES

Share it