പ്രധാനമന്ത്രിക്കെതിരേ ശിവസേന
BY Sumeera SMR6 Jan 2016 3:34 AM GMT
Sumeera SMR6 Jan 2016 3:34 AM GMT
മുംബൈ: പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ലോകത്തെ ഒന്നിപ്പിക്കുന്നതിനേക്കാള്‍ ഉപരി പ്രധാനമന്ത്രി ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയമായെന്നു ശിവസേന മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രിക്ക് ജന്മദിനം നേരാന്‍ പോയ സമയത്തുതന്നെ ശിവസേന പാകിസ്താന്റെ നിലപാടിനെ വിശ്വസിക്കരുത് എന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതു പാകിസ്താന്റെ മാത്രം ആവശ്യമാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ഭീഷണിയിലാണ്. രാജ്യത്തിന്റെ അതിര്‍ത്തികളും സുരക്ഷിതമല്ലെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള പാകിസ്താന്റെ ബന്ധം മെച്ചപ്പെടുത്തണമെന്നു പാകിസ്താന് ആഗ്രഹിക്കുന്നുവെങ്കില്‍ ജയ്ശെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസദിനെ ഇന്ത്യക്ക് കൈമാറണം. കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരത്തിലുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സൈനികരുടെ മരണത്തില്‍ പാകിസ്താനെതിരേ തിരിച്ചടിക്കാന്‍ മുറവിളി ഉയരുമായിരുന്നുവെന്നും ശിവസേന പറയുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT