പ്രത്യേക ഓഡിനന്‍സ്  പുറപ്പെടുവിക്കണം: ജയലളിത

ന്യൂഡല്‍ഹി: സുപ്രിംകോടതി നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ, ജല്ലിക്കെട്ട് നടത്തുന്നതിനായി പ്രത്യേക ഓഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കത്ത്.
ഇക്കാര്യം ആവശ്യപ്പെട്ട് ഡിസംബര്‍ 22ന് കത്തയച്ചിരുന്നെന്നു ചൂണ്ടിക്കാട്ടിയ ജയലളിത, വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായാണ് ജല്ലിക്കെട്ടിന്റെ നിരോധനം നീക്കിയതെന്നായിരുന്നു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നത്. ഈ നടപടി കൊണ്ട് നിരോധനം നീങ്ങിയില്ലെങ്കില്‍ 1960ലെ മൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it