പ്രത്യേകസംഘം അന്വേഷിക്കും-മുഖ്യമന്ത്രി

കണ്ണൂര്‍/ആലുവ: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ കൊലപാതകം ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്. കുറ്റക്കാരെ ഉടന്‍ നിയമനത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഷയെ ക്രൂരമായി കൊലചെയ്ത പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പോലിസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്ഥനായ മഹിപാലിനാണ് അന്വേഷണ ചുമതല. അന്വേഷണകാര്യത്തില്‍ ശക്തമായ ഇടപെടലുകളാണ് ആഭ്യന്തര വകുപ്പ് നടത്തിയത്. ജിഷയുടെ കുടുംബത്തിന്റെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it