Tech

പ്രത്യേകയിനംദിനോസര്‍ ഫോസില്‍ കണ്ടെത്തി

പ്രത്യേകയിനംദിനോസര്‍ ഫോസില്‍ കണ്ടെത്തി
X
dinosarമാഡ്രിഡ്: ഏകദേശം 125 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന പ്രത്യേകയിനം ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തി. സ്‌പെയിനിലെ കാറ്റലന്‍ പ്രവിശ്യയിലെ മൊറല്ലയില്‍ നിന്നാണ് ദിനോസറിന്റെ ഫോസില്‍ ലഭ്യമായിട്ടുള്ളതെന്നു നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷനിലെ ഗവേഷകര്‍ അറിയിച്ചു.മൊറല്ലാടന്‍ബെല്‍ട്രാനി എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ദിനോസറിന് രണ്ടര മീറ്റര്‍ ഉയരവും ആറു മീറ്റര്‍ നീളവുമാണുള്ളത്. ദിനോസറുകളില്‍ ഇടത്തരം വിഭാഗത്തില്‍പ്പെടുന്ന ഇവയ്ക്ക് പക്ഷേ കായികശക്തി കൂടുതലാണ്. ഒട്ടകത്തിന്റേതിനു സമാനമായ മുതുകുകളുള്ള ഇവ ഭക്ഷണം കൊഴുപ്പു രൂപത്തിലാക്കി സംഭരിച്ചു വയ്ക്കാന്‍ കഴിവുള്ളവയായിരുന്നു. ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ കഴിവുള്ള ജീവികളായിരുന്നു ഈ വിഭാഗമെന്നും ഗവേഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it