പ്രത്യുഷയുടെ ആത്മഹത്യ: രാഹുലിന് ഇടക്കാല ജാമ്യം

മുംബൈ: ടെലിവിഷന്‍ സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കാമുകന്‍ രാഹുല്‍ രാജ് സിങിന് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഈ മാസം 18 വരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം. 18 വരെ എല്ലാ ദിവസവും പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്ന് കോടതി നിര്‍ദേശം നല്‍കി. രാഹുലിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ തന്നെ 30,000 രൂപയുടെ ജാമ്യത്തുകയില്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ജസ്റ്റിസ് മൃദുല ഒട്കര്‍ ഉത്തരവിട്ടു. രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു കോടതി ഉത്തരവ്. ഇരുവരും ഒരുമിച്ചാണു താമസിച്ചിരുന്നതെന്ന് കോടതിയില്‍ പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. രാഹുല്‍ പ്രത്യുഷയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. പ്രത്യുഷയുടെ അക്കൗണ്ടില്‍ നിന്ന് രാഹുല്‍ പണം പിന്‍വലിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it