പ്രത്യുഷയുടെ ആത്മഹത്യ: രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മുംബൈ: ടിവി സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി ആത്മഹത്യചെയ്ത കേസില്‍ കാമുകനും നിര്‍മാതാവുമായ രാഹുല്‍ രാജ് സിങിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. പ്രത്യുഷയുടെ മരണം ആസൂത്രിത കൊലപാതകമായിരിക്കാമെന്ന പ്രോസിക്യൂഷന്റെ വാദത്തെ തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രത്യുഷയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത സാഹചര്യത്തിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. പ്രത്യുഷയുടെ മരണം ആസൂത്രിത കൊലപാതകമാണെന്നു സംശയിക്കുന്നതായും വിശദമായ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ ഫല്‍ഗുനി ഭ്രഹം ഭട്ട് വാദിച്ചു. ഏപ്രില്‍ ഒന്നിനാണ് ടിവി താരം പ്രത്യുഷയെ അവരുടെ ഗോരിഗാവിലെ ഫഌറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.





Next Story

RELATED STORIES

Share it