പ്രതീക്ഷനിലനിര്ത്തി ചിലി, ബൊളീവിയ പുറത്ത്
BY Sumeera SMR11 Jun 2016 7:04 PM GMT
X
Sumeera SMR11 Jun 2016 7:04 PM GMT
ഫിലാഡല്‍ഫിയ: നിലവിലെ ചാംപ്യന്മാരായ ചിലി കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. ആവേശകരമായ മല്‍സരത്തില്‍ ബൊളീവിയയെ ചിലി 1-2ന് മറികടക്കുകയായിരുന്നു.
ഇഞ്ചുറിടൈമിലെ വിവാദ പെനാല്‍റ്റി ഗോളിലൂടെയായിരുന്നു ചിലിയുടെ ജയം. പെനാല്‍റ്റി ബോക്സില്‍ വച്ച് ബൊളീവിയ ലെഫ്റ്റ്ബാക്ക് ലൂയിസ് ഗുട്ടിറെസിന്റെ കൈയില്‍ പന്ത് തട്ടിയെന്ന നിഗമനമാണ് ചിലിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി നല്‍കാനിടയാക്കിയത്. എന്നാല്‍, ഈ തീരൂമാനം തെറ്റായതോടെ വിവാദമാവുകയായിരുന്നു.
ടൂര്‍ണമെന്റിലെ ആദ്യ ജയവുമായി ചിലി ഗ്രൂപ്പ് ഡിയില്‍ ക്വാര്‍ട്ടര്‍ സാധ്യ നിലനിര്‍ത്തിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ബൊളീവിയ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. ഇരട്ട ഗോള്‍ നേടിയ ആര്‍ത്യു റോ വിദാലാണ് ബൊളീവിയക്കെതിരേ ചിലിയുടെ ഹീറോ. 46, 100 മിനിറ്റുകളിലായിരുന്നു വിദാലിന്റെ ഗോള്‍ നേട്ടം. 61ാം മിനിറ്റില്‍ ജസ്മെനി കാംപോസാണ് ബൊളീവിയയുടെ ആശ്വാസ ഗോള്‍ നേടിയത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT