kannur local

പ്രതീക്ഷകള്‍ പറന്നിറങ്ങുന്ന മട്ടന്നൂര്‍ ആരെ തുണയ്ക്കും

സുബൈര്‍ ഉരുവച്ചാല്‍

മട്ടന്നൂര്‍: ജില്ലയില്‍ എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള മണ്ഡലമാണ് മട്ടന്നൂര്‍. ഇവിടെ സിറ്റിങ് എംഎല്‍എയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ പി ജയരാജനെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനം എല്‍ഡിഎഫ് തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
കഴിഞ്ഞ തവണ യുഡിഎഫിലെ ഘടകകക്ഷിയായ ജനതാദളിനാണ് സീറ്റ് ലഭിച്ചത്. ഇടതുകോട്ടയില്‍ യുഡിഎഫിനു വേണ്ടി അങ്കത്തിനിറങ്ങിയ കോട്ടയം സ്വദേശിയായ ജോസഫ് ചവറ 30000 വോട്ടുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. പ്രതീക്ഷയ്ക്കു വകയില്ലാത്ത സീറ്റ് മാറ്റിനല്‍കണമെന്ന് യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയി ല്‍ ജനതാദള്‍ ഇക്കുറി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍, മട്ടന്നൂരില്‍ ഇക്കുറി കോണ്‍ഗ്രസ് തന്നിച്ച് മല്‍സരിക്കാനാണു സാധ്യത. മണ്ഡലം കോണ്‍ഗ്രസിന് ലഭിച്ചാല്‍ ഡിസിസി വൈസ് പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരിയുടെ പേരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്നിലുള്ളത്. കണ്ണൂര്‍ വിമാനത്താവളം തന്നെയാവും യുഡിഎഫിന്റെ പ്രധാന പ്രചാരണായുധം. എന്നാല്‍, വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കല്‍ രാഷ്ട്രീയ നാടകമാണെന്ന എല്‍ഡിഎഫ് പ്രചാരണം കൂടിയാവുമ്പോള്‍ മല്‍സരത്തിനു കടുപ്പമേറും.—പേരാവൂര്‍ മണ്ഡലത്തില്‍പെട്ട ചില ഭാഗങ്ങള്‍ വിഭജിച്ചാണ് മട്ടന്നൂര്‍ മണ്ഡലമുണ്ടായത്. എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരിക്കുന്ന മട്ടന്നൂര്‍ നഗരഭയും ഉള്‍പ്പെട്ടതാണ് മട്ടന്നൂര്‍ നിയമസഭാ മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാല്‍ മണ്ഡലത്തില്‍ ഒരിടത്തുപോലും യുഡിഎഫിന് മൈല്‍ക്കൈയില്ല. എല്‍ഡിഎഫിനാവട്ടെ മൃഗീയ ഭൂരിപക്ഷമാണ് പല പഞ്ചായത്തുകളിലും ലഭിച്ചത്. മട്ടന്നൂര്‍ നഗരസഭ, കീഴല്ലര്‍, കുടാളി, ചിറ്റരിപ്പറമ്പ്, മാലുര്‍, മാങ്ങാടിടം, പടിയൂര്‍, തില്ലങ്കേരി പഞ്ചായത്തുകള്‍ ചേ ര്‍ന്നതാണ് മട്ടന്നുര്‍ മണ്ഡലം. നിലവിലുള്ള ഭൂരിപക്ഷം ലോക്‌സഭ തിരഞ്ഞെടുപ്പിന്‍ കുറയ്ക്കാനായതാണ് യുഡിഎഫിന്റെ പ്രതീക്ഷകളുടെ കാതല്‍. എന്നാല്‍ ത്രിതല പഞ്ചായത്ത് തിരത്തെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് ഭൂരിപക്ഷം വീണ്ടും വര്‍ധിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മുമ്പെ സിറ്റിങ് എംഎല്‍എ ഇ പി ജയരാജന്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.
Next Story

RELATED STORIES

Share it