kannur local

പ്രതീക്ഷകളോടെ പ്രവാസികളും

മട്ടന്നൂര്‍: കണ്ണൂരില്‍ വിമാനത്താവളം സജ്ജമാവുമ്പോള്‍ ഏറെ പ്രതീക്ഷവച്ചു പുലര്‍ത്തുന്നവരില്‍ പ്രവാസികളുമുണ്ട്. ഉത്തരമലബാറിലെ പ്രവാസികളടക്കമുള്ളവരുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ഥ്യത്തോടടുക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകള്‍ക്കും ആശ്രയിക്കാവുന്ന വിമാനത്താവളമായി കണ്ണൂരിന് വൈകാതെ മാറാനാവും.
ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ വിമാനത്താവളത്തില്‍ തിരക്കേറും. നിലവില്‍ കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്ന കണ്ണൂര്‍, കാസര്‍കോടിലെ പ്രവാസികള്‍ക്ക് മട്ടന്നൂര്‍ ഒരു അനുഗ്രഹമാവും. വിദേശത്ത് നിന്ന് എയര്‍പോട്ടിലെത്തി കുടുംബത്തോടപ്പം വീട്ടിലണയാന്‍ ഇപ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവര്‍ മണിക്കൂറോളം റോഡ് മാര്‍ഗം സഞ്ചരിക്കണം. ഇതിനും ഒരു പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
Next Story

RELATED STORIES

Share it