പ്രതിഷേധ പ്രകടനം: അഞ്ചുപേര്‍ക്കെതിരേ മ്യാന്‍മറില്‍ നിയമനടപടി

നേപിഡോ: മ്യാന്‍മറില്‍ മതസൗഹാര്‍ദം പ്രോല്‍സാഹിപ്പിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരേ പോലിസ് നിയമനടപടി ആരംഭിച്ചു. റോഹിംഗ്യ വിഭാഗക്കാര്‍ക്കെതിരേ നടക്കുന്ന വംശീയ പീഡനങ്ങളുടെ സാഹചര്യത്തില്‍ മതസൗഹാര്‍ദത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഏതാനും സാമൂഹികപ്രവര്‍ത്തകരും വിദ്യാര്‍ഥികളുമാണ് ശനിയാഴ്ച യംഗൂണില്‍ റാലി നടത്തിയത്. റാലിക്ക് നേതൃത്വം നല്‍കിയ അഞ്ചുപേര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രകടനം നടത്തിയതിനാണ് നടപടിയെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it