malappuram local

പ്രതിരോധ മരുന്നുകള്‍ ആദിവാസികള്‍ക്കും ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന എല്ലാ പ്രതിരോധമരുന്നുകളും ആദിവാസികള്‍്ക്കും ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യ ാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍. മലപ്പുറം കരുളായി ഗ്രാമപ്പഞ്ചായത്തിലെ ആദിമ ഗോത്രവര്‍ഗമായ ചോലനായ്ക്കര്‍ക്ക് ആരോഗ്യ വകുപ്പിന്റെ സേവനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കരിന്താര്‍ സ്വദേശി കെ സുന്ദരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
വനത്തിനുള്ളില്‍ ഗുഹകളില്‍ താമസിക്കുന്ന ഇവര്‍ക്ക് ആരോഗ്യപദ്ധതികളുടെ പ്രയോജനം ലഭിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. മാഞ്ചീരി ആദിവാസി മേഖലയില്‍ ആരോഗ്യവകുപ്പ് നടത്തിവന്നിരുന്ന ആരോഗ്യ സേവനം പുനസ്ഥാപിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ബുധനാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. സഞ്ചരിക്കുന്ന ആരോഗ്യ യൂനിറ്റ് സജ്ജമാക്കണം. ആരോഗ്യ-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ജില്ലാ മേധാവികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. ഗര്‍ഭിണികളായ ഗോത്ര വിഭാഗക്കാര്‍ക്ക് സ്ഥിരം പരിചരണവും ചികില്‍സയും സൗജന്യമായി ലഭ്യമാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു.ഇവരെ മുന്‍കൂട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.ഉള്‍വനങ്ങളിലെ ചോലനായ്ക്കര്‍ വിഭാഗത്തിന് ആരോഗ്യ സേവനം എത്തിക്കണം. ഇവര്‍ നിശ്ചിത കേന്ദ്രങ്ങളിലെത്തി ചികില്‍ സ നേടണമെന്ന നാഗരിക കീഴ്‌വഴക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ ആരോഗ്യ മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
കരുളായി ആശുപത്രി ഒ പി കാല്‍നടയായി എത്തുന്ന ആദിവാസികള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ പുനക്രമീകരിക്കണം. സായാഹ്ന ഒ പി ഉറപ്പാക്കുകയോ മൊബൈല്‍ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുകയോ വേണം.നിലമ്പൂര്‍ ഇന്ദിരാഗാന്ധി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ അവധി കഴിഞ്ഞെത്താന്‍ വൈകുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ കമ്മീഷന്‍ പട്ടികവര്‍ഗ മേധാവിക്കും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി.കരുളായി ആരോഗ്യ കേന്ദ്രത്തി ല്‍ ജില്ലാ ആരോഗ്യ മേധാവി മിന്നല്‍ പരിശോധന നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പ്രാക്തന ഗോത്ര വിഭാഗക്കാരുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താന്‍ ജനപ്രതിനിധികളുടെയും ആരോഗ്യ, റവന്യൂ ഉദേ്യാഗസ്ഥരുടെയും യോഗം ജില്ലാ ആരോഗ്യ മേധാവി വിളിച്ചു കൂട്ടണമെന്നും കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. നടപടി റിപോര്‍ട്ട് രണ്ട് മാസത്തിനകം ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it