പ്രതിഫലത്തെച്ചൊല്ലി തര്‍ക്കം; ഈജിപ്ഷ്യന്‍, ലിബിയന്‍ മനുഷ്യക്കടത്തുകാര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: ലിബിയന്‍ നഗരമായ ബാനി വാലിദില്‍ പ്രതിഫലം വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒമ്പത് ഈജിപ്ഷ്യന്‍ മനുഷ്യക്കടത്തുകാരും മൂന്നു ലിബിയന്‍ കടത്തുകാരും മരിച്ചു.
ഈജിപ്ഷ്യന്‍ സംഘം ഏതാനും കടത്തുകാരെ കൊലപ്പെടുത്തുകയും ഇവരുടെ മൃതദേഹവുമായി കടന്നുകളയാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പോലിസ് പറഞ്ഞു. കാറില്‍ നിന്നു രക്തം പുറത്തേക്കൊഴുകുന്നത് ശ്രദ്ധയില്‍ പെട്ടപോലിസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. മറ്റൊരാള്‍ പോലിസ് സ്‌റ്റേഷനിലെത്തി കസ്റ്റഡിയിലുള്ള കടത്തുകാരെ വെടിവച്ചുകൊലപ്പെടുത്തിയതായി പോലിസ് അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ എണ്ണവുമായി ബന്ധപ്പെട്ട് അവ്യക്തതകളുണ്ട്. 13 ഈജിപ്തുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും യുഎന്‍ ദൗത്യസംഘം അറിയിച്ചു. എന്നാല്‍, 16 ഈജിപ്തുകാര്‍ കൊല്ലപ്പെട്ടതായി ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ലിബിയയില്‍ അന്യരാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കടത്തുകാരാണ് അനധികൃമായി തങ്ങുന്നത്. രാജ്യത്ത് കടത്തുകാരുടെ ശക്തമായ ശൃംഖലകളുണ്ടെന്നും ഇവരില്‍ ഭൂരിഭാഗവും ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്നുമാണ് വിവരം. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ സംഘര്‍ഷാവസ്ഥ മുതലെടുക്കുന്ന കടത്തുകാരെ നിയന്തന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്.
Next Story

RELATED STORIES

Share it