Kerala

പ്രതിപക്ഷ നേതൃസ്ഥാനത്തിനായി ഗ്രൂപ്പുകളുടെ പിടിവലി

പ്രതിപക്ഷ നേതൃസ്ഥാനത്തിനായി ഗ്രൂപ്പുകളുടെ പിടിവലി
X
Ramesh_Chandyതിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസ്സില്‍ വീണ്ടും പോര്‍മുഖം തുറന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി.
നാളെ കെപിസിസി നേതൃയോഗവും മറ്റന്നാള്‍ യുഡിഎഫ് യോഗവും ചേരും. ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഘടകകക്ഷികള്‍ക്കും ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്കു വരുന്നതിനോടാണു താല്‍പര്യം.
കോണ്‍ഗ്രസ്സില്‍ മുമ്പ് നേതൃമാറ്റമെന്ന ആവശ്യമുയര്‍ന്നപ്പോഴെല്ലാം കേരളാ കോണ്‍ഗ്രസ്-എമ്മും മുസ്‌ലിംലീഗും ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചിരുന്നു. എന്നാല്‍, തോല്‍വിയുടെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. വിജയിച്ച 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മിക്കവരും ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചതും ഐ ഗ്രൂപ്പിന് ആശ്വാസമായി.
അതേസമയം, ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയാല്‍ ഐ ഗ്രൂപ്പുകാരന്‍കൂടിയായ കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരനെ പരിഗണിക്കാനും സാധ്യതയുണ്ട്.
ഹൈക്കമാന്‍ഡ് തീരുമാനം അറിഞ്ഞാലുടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു. അതിനിടെ, സുധീരനെതിരേയും എ, ഐ ഗ്രൂപ്പുകള്‍ രംഗത്തുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയം, മദ്യനയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കെപിസിസി പ്രസിഡന്റ് എടുത്ത നിലപാടുകളാണ് കനത്ത തോല്‍വിക്കു കാരണമെന്നാണ് ഇവരുടെ പരാതി.
നേതൃസ്ഥാനത്തുനിന്ന് സുധീരനെ നീക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it