Flash News

പ്രതിപക്ഷ നേതാവ് ലിഫ്റ്റില്‍ കുടുങ്ങി

പ്രതിപക്ഷ നേതാവ് ലിഫ്റ്റില്‍ കുടുങ്ങി
X
chennithala-newകാസര്‍കോട്:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി. കാസര്‍കോട് ഡിസിസി ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ ഒറുക്കിയ അനുമോദന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും വൈദ്യുതി നിലച്ചതിനെ തുടര്‍ന്നാണ് ലിഫ്റ്റില്‍ കുടങ്ങിയത്. ഇന്ന് രാവിലെ 10.45 ഓടെ കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ സമീപത്തെ ജില്ലാ സഹകരണ ബാങ്ക് കെട്ടിടത്തിലെ മൂന്നാം നിലയിലെ കോണ്‍ഫ്രന്‍സ് ഹാളിലേയ്ക്ക് വരുന്നതിനെയാണ് കുടുങ്ങിയത്. അരമണിക്കൂറിലേറെയായി ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. മുകളിലേയ്ക്ക കയറി വരുന്നതിനിടയില്‍ വൈദ്യുതി മുടങ്ങിയതോടെ ലിഫ്റ്റ് നിലയ്ക്കുകയായിരുന്നു. എന്നാല്‍ വൈദ്യുതി പുന:സ്ഥാപിച്ചെങ്കിലും ലിഫ്റ്റ് സാങ്കേതിക തകരാറ് മൂലം പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് 11.15 ഓടെ ലിഫ്റ്റ് നന്നാക്കിയ ശേഷം ചെന്നിത്തല സുരക്ഷിതനായി കോണ്‍ഫ്രന്‍സ് ഹാളിലെത്തി.
Next Story

RELATED STORIES

Share it