പ്രതിപക്ഷ നേതാവിനെ 29ന് തീരുമാനിക്കും

തിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം 29നു രാവിലെ 11ന് ഇന്ദിരാഭവനില്‍ ചേരും. ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ച് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, സെക്രട്ടറി ദീപക് ബാബറിയ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്കാണെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനിടയില്ല. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. എംഎല്‍എമാരില്‍ ഐ ഗ്രൂപ്പിന് ഭൂരിപക്ഷമുള്ളതിനാല്‍ ഗ്രൂപ്പിന്റെ നോമിനിയായി ചെന്നിത്തല തന്നെ നേതാവായി തിരഞ്ഞെടുക്കപ്പെടാനാണു സാധ്യത.
Next Story

RELATED STORIES

Share it