പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളെത്തും

തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലെത്തും. ഗുലാംനബി ആസാദ്, മുകുള്‍വാസ്‌നിക് എന്നിവരാണ് ഈ ആഴ്ച സംസ്ഥാനത്തെത്തുന്നത്.
പ്രതിപക്ഷനേതാവാകാന്‍ താല്‍പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ച സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഐ ഗ്രൂപ്പിനാണ് മുന്‍തൂക്കമെന്നതും ചെന്നിത്തലയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it