പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന് ബജറ്റിനെക്കുറിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയതെന്നും അതില്‍ തനിക്ക് സഹതാപമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
അക്രമാസക്തമായ സമരങ്ങളും വ്യക്തിഹത്യയും നടത്തി തങ്ങളെ കടന്നാക്രമിച്ച പ്രതിപക്ഷ കക്ഷികള്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ബോധ്യമുണ്ടെങ്കില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ, നിരാശ ബാധിച്ച പ്രതിപക്ഷം ചര്‍ച്ചകളില്‍ നിന്നും ഒളിച്ചോടാനാണ് ശ്രമിച്ചത്. ഒരേവിഷയം തന്നെ പലരീതിയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് വാക്കൗട്ട് പ്രസംഗം നടത്തി പ്രതിപക്ഷം സംതൃപ്തിയടഞ്ഞു. മുദ്രാവാക്യം വിളിച്ച് സഭയെ സമരവേദിയാക്കി. സഭയുടെ അന്തസ്സിന് നിരക്കാത്ത സമരശൈലി സ്വീകരിച്ച പ്രതിപക്ഷം അവരുടെ ആത്മവിശ്വാസക്കുറവിനെയാണ് പ്രതിഫലിപ്പിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it