Kollam Local

പ്രതികള്‍ക്ക് അംഗത്വത്തിന് ശുപാര്‍ശ ചെയ്തത് ഭരണ സമിതി അംഗമായ ഡിസിസി സെക്രട്ടറി

കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വസ്തു ഈട് വെച്ച് ഒരു കോടി രൂപ വായ്പതട്ടിപ്പ് നടത്തിയ സംഭവത്തില്‍ വായ്പ എടുത്തവര്‍ക്ക് അംഗത്വം നല്‍കുന്നതിന് ശുപാര്‍ശ ചെയ്തത് ബാങ്ക് ഭരണ സമിതി അംഗമായ ഡിസിസി സെക്രട്ടറിയാണന്ന് ബാങ്ക് പ്രസിഡന്റ് എന്‍ സുദര്‍ശനന്‍.
ഇന്നലെ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ സഹകാരികള്‍ ഉന്നയിച്ച ചോദ്യത്തിനുത്തരമായാണ് ഭരണ സമിതി അംഗമായ പി സൊനാള്‍ജിന്റെ പേര് പ്രസിഡന്റ് പറഞ്ഞത്. 15074 അംഗങ്ങളുള്ള ബാങ്ക് നിലവില്‍ 3.2 കോടിരൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വര്‍ണപ്പണയ ഉരുപ്പടികള്‍ ലേലം ചെയ്ത വകയിലും ഓണത്തിനു പച്ചക്കറി വ്യാപാരം നടത്തിയ വകയിലും ബാങ്കിന് നഷ്ടം ഉണ്ടായന്നും നിലവില്‍ ആറു ജീവനക്കാരുടെ ഒഴിവ് ഉണ്ടന്നും ബാങ്ക് ലാഭത്തില്‍ ആകുന്ന മുറക്ക് ഒഴിവ് നികത്തുമെന്നും പ്രസിഡന്റ് എന്‍ സുദര്‍ശനന്‍ പറഞ്ഞു.
ബാങ്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു കോടി വായ്പ തട്ടിപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പുതുതായി വാഹനം വാങ്ങുന്നതിനും ബാങ്ക് ജീവനക്കാര്‍ക്ക് ഭവന നിര്‍മാണത്തിനായി 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതിനും ബാങ്കിലെ സര്‍ക്കാര്‍ ജീവനക്കാരായ എ ക്ലാസ് അംഗങ്ങള്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 36 മാസ ഗഡുക്കളില്‍ തിരിച്ചടക്കാവുന്ന തരത്തില്‍ ഒന്നര ലക്ഷം രൂപയും മറ്റൊരു എ ക്ലാസ് അംഗത്തിന്റെ സാലറി സര്‍ട്ടിഫിക്കറ്റിന്റെകൂടി ഉറപ്പില്‍ മൂന്നു ലക്ഷം രൂപയും വായ്പ അനുവദിക്കാമെന്ന ബൈലാ ഭേദഗതിക്കും വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി. സഹകാരികളായ എസ് രാജന്‍, ഗോവിന്ദന്‍ പോറ്റി, ചെറുനാരകം കോട് സുധാകരാന്‍, വേണുഗോപാലന്‍ നായര്‍, പ്രസാദ് എന്നിവരാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ബാങ്ക് പ്രസിഡന്റ് എന്‍ സുദര്‍ശനന്റെ അധ്യക്ഷതയിലാണ് വാര്‍ഷിക
Next Story

RELATED STORIES

Share it