wayanad local

പ്രതികളെ പോലിസ് സംരക്ഷിക്കുന്നെന്നു പരാതി

കല്‍പ്പറ്റ: പരിസ്ഥിക്ക് ദോഷകരമാംവിധം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരെ മര്‍ദ്ദിച്ച പ്രതികളെ പോലിസ് സംരക്ഷിക്കുന്നതായി പരാതി.
സംഭവം നടന്ന് രണ്ടു മാസമായിട്ടും പ്രതികളെ പിടികൂടാന്‍ ഇതുവരെ പോലിസിന് സാധിച്ചിട്ടില്ല.
കൂടാതെ ക്വാറി മാഫിയകളുണ്ടാക്കിയ കള്ളക്കേസില്‍ നിരപരാധികളെ വേട്ടയാടുകയാണെന്നും അക്രമത്തിനിരയായ മടാലങ്കല്‍ അനീഷ്, കുന്നുംപുറത്ത് കെ എം വര്‍ഗീസ് പറഞ്ഞു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹതയുണ്ട്.
പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും ഉന്നതങ്ങളിലുള്ള ബന്ധവുമാണ് അറസ്റ്റ് വൈകിക്കുന്നത്.
ജനുവരി 12നാണ് കാര്യമ്പാടി ചോമാടിയില്‍ വച്ചാണ് അനീഷിനെയും വര്‍ഗീസിനെയും ക്വാറി ഉടമകള്‍ ആക്രമിച്ചത്. കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറയിലെയും വെള്ളമുണ്ട-പുളിഞ്ഞാലിലെയും ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരേ നടന്ന ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിലുള്ള വൈരാഗ്യമാണ് കാരണം.
Next Story

RELATED STORIES

Share it