thiruvananthapuram local

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് പിടിയില്‍

പൂന്തുറ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍. കരിങ്കുളം വില്ലേജില്‍ കൊച്ചുതുറ മദര്‍തെരേസ കുരിശടിക്കു സമീപം കെപി 9/68ല്‍ അഗസ്റ്റിന്‍ തോമസ് (22)നെയാണ് പൂന്തുറ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന പ്രതി പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കിയശേഷം നാട്ടിലെത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഒമ്പതുമാസംമുമ്പാണ് പെണ്‍കുട്ടിയെ ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് കന്യാകുമാരി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയിട്ടുണ്ട്. പൂന്തുറ എസ്‌ഐ എസ് വൈ സുരേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ധനപാലന്‍, ശ്രീധരന്‍, ജലാലുദ്ദീന്‍, എസ്‌സിപിഒ ഹരീഷ്, സിപിഒ പ്രവീണ്‍ കുമാര്‍, ഫസലുദ്ദീന്‍, മനു, ജിതിന്‍ ബാബു, പ്രദീപ്, വനിതാ പോലിസ് ഓഫിസര്‍ ഗീതാകുമാരി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it