kannur local

പ്രചാരണ സാമഗ്രി അച്ചടി: മാനദണ്ഡം പാലിക്കണം

കണ്ണൂര്‍: നിയമയഭാ തിരഞ്ഞെടുപ്പ് ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ച് 1951 ലെ ജനപ്രാതിനിധ്യ നിയമം 127 എ വകുപ്പു പ്രകാരം നിഷ്‌കര്‍ഷിച്ച നിയന്ത്രണങ്ങള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും അച്ചടിശാലാ അധികൃതരും പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
കൈകൊണ്ട് പകര്‍ത്തിയെഴുതുന്നതൊഴിച്ച്, അച്ചടിക്കുന്നതോ മറ്റുരീതിയില്‍ പകര്‍പ്പുകള്‍ എടുക്കുന്നതോ ആയ എല്ലാ ലഘുലേഖകളിലും പോസ്റ്ററുകളിലും നോട്ടീസുകളിലും അച്ചടിച്ച പ്രസ്സിന്റെയും പ്രസാധകന്റെയും പേരും വിലാസവും മുന്‍പേജില്‍ ഉണ്ടായിരിക്കണം.
ഓരോ രേഖകളും അച്ചടിക്കുന്ന ആള്‍ പ്രസാധകന്റെ പക്കല്‍ നിന്നും തന്നെ സംബന്ധിച്ച് നേരിട്ട് അറിയുമെന്ന് രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ പ്രഖ്യാപനത്തിന്റെ രണ്ട് പ്രതികള്‍ വാങ്ങിയിരിക്കണം.
പ്രസ്സുടമ രേഖകള്‍ അച്ചടിച്ചാലുടന്‍ അതിന്റെ ഒരു പകര്‍പ്പ് (പ്രഖ്യാപനത്തിന്റെ പകര്‍പ്പ്) സഹിതം തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന് അയച്ചുകൊടുക്കണം. രേഖകളുടെ എത്ര പ്രതികള്‍ അച്ചടിച്ചു എന്നും അതിന് എത്ര കൂലിയാണ് ഈടാക്കിയതെന്നും മറ്റും കമ്മീഷന്‍ നിര്‍ണയിച്ച ഫോറത്തില്‍ രേഖപ്പെടുത്തി ഒപ്പ് വച്ച് സാക്ഷ്യപ്പെടുത്തി പ്രഖ്യാപിക്കുന്നതിനോടൊപ്പം അച്ചടിച്ച രേഖകളും പ്രസ്സുടമകള്‍ സമര്‍പ്പിക്കണം.
സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രത്യേക തൊപ്പി, മുഖംമൂടി തുടങ്ങിയവ ഉപയോഗിക്കുമ്പോഴും അതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് അക്കൗണ്ടില്‍ കാണിക്കണം. എന്നാല്‍ സാരി, ടീഷര്‍ട്ട് തുടങ്ങിയവ വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് അഴിമതിയുടെ പരിധിയില്‍ വരുന്നതിനാല്‍ അനുവദനീയമല്ല.
Next Story

RELATED STORIES

Share it